കടലിൽ മീൻപിടിത്തത്തിനിടയിൽ വള്ളത്തിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം: കടലിൽ മീൻപിടിത്തത്തിനിടയിൽ വള്ളത്തിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. ബീമാപള്ളിക്ക് സമീപം ആസാദ് നഗർ സ്വദേശിയായ എം.എസ്. ഹംസ (58) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വിഴിഞ്ഞം ലൈറ്റ് ഹൗസ് ബീച്ചിൽനിന്ന് നാല് നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു സംഭവം. ബീമാപള്ളി സ്വദേശി അസീബ് ഖാന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ അയൽവാസികളായ പത്ത് തൊഴിലാളികളോടൊപ്പമാണ് വിഴിഞ്ഞത്ത് നിന്ന് ഹംസ മീൻപിടിത്തത്തിനായി പുറപ്പെട്ടത്. കടലിൽ വല വീശിയ ശേഷം വള്ളത്തിൽ നിൽക്കുന്നതിനിടയിൽ പെട്ടെന്നുണ്ടായ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തന്നെ വല വലിച്ച് വള്ളത്തിൽ കയറ്റുകയും കരയിലുള്ളവരെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് കരയിലെത്തിച്ച് ആംബുലൻസിൽ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്കൂൾവിട്ട് മടങ്ങുന്നതിനിടെ രണ്ടാംക്ലാസുകാരൻ ലോറിയ്ക്കടിയിൽപെട്ട് മരിച്ചു ; അപകടം ചേന്ദമംഗലൂരിന് സമീപം

0
മുക്കം : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്...

ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമെന്ന് പാറ്റകളും പ്രതിപക്ഷവും ; കേന്ദ്ര നിലപാട് ഇന്ന്

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്ന്. സിജെപി...

ആന്ധ്രാപ്രദേശിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു ; 32 പേർ ചികിത്സയിൽ

0
ഗോദാവരി : ആന്ധ്രാപ്രദേശിൽ ആറു പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട്...

ചോദ്യപേപ്പർ ചോർച്ച : അന്വേഷണത്തിന് പ്രത്യേക കർമസേന രൂപീകരിച്ച് ഡൽഹി പോലീസ്

0
ന്യൂഡൽഹി : പരീക്ഷാ പേപ്പർ ചോർച്ചയും മറ്റ് പരീക്ഷാ സംബന്ധമായ ക്രമക്കേടുകളും...