കൂട്ടപ്പിരിച്ചുവിടലുമായി ലക്ഷദ്വീപ് ഭരണകൂടം; 47 ജീവനക്കാർ സർവീസിന് പുറത്ത്

For full experience, Download our mobile application:
Get it on Google Play

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 47 ജീവനക്കാരെ സർവീസിൽ നിന്ന് നിർബന്ധിതമായി വിരമിപ്പിച്ചു. ഫണ്ടമെന്റൽ റൂൾ (FR) 56(j) പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്ട്രേഷന്റെ ഈ അടിയന്തര നടപടി. കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷൻ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ഈ വർഷം ലക്ഷദ്വീപിൽ നടക്കുന്ന രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണിത്. അഡ്മിനിസ്ട്രേഷന്റെ ഈ പെട്ടെന്നുള്ള തീരുമാനം ദ്വീപ് ജീവനക്കാർക്കിടയിലും പൊതുസമൂഹത്തിലും വലിയ പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും വഴിവെച്ചിട്ടുണ്ട്.

ഭരണകൂടം രൂപീകരിച്ച പ്രത്യേക റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് പിരിച്ചുവിടൽ എന്നാണ് ഔദ്യോഗിക വിശദീകരണം. വിവിധ ദ്വീപുകളിലായി ജോലി ചെയ്യുന്ന 37 മൾട്ടി ടാസ്കിങ് സ്റ്റാഫ്, 6 അപ്പർ ഡിവിഷൻ ക്ലർക്കുമാർ, 3 ലോവർ ഡിവിഷൻ ക്ലർക്കുമാർ, ഒരു സ്റ്റെനോഗ്രാഫർ എന്നിവരടക്കമുള്ളവരാണ് കൂട്ടനടപടിക്ക് ഇരയായത്. 33 വർഷത്തെ സർവീസ് കാലാവധി പൂർത്തിയാക്കിയവർ, 56 വയസ്സ് തികഞ്ഞവർ എന്നിങ്ങനെ തരം തിരിച്ചാണ് ഇവരെ ഒഴിവാക്കിയിരിക്കുന്നത്.

ഉത്തരവ് കൈപ്പറ്റുന്ന തീയതി മുതൽ തന്നെ ഇവർ സർവീസിന് പുറത്താകും. എങ്കിലും ജീവനക്കാർക്ക് നിയമപരമായ ചില ആനുകൂല്യങ്ങൾ ഉറപ്പുനൽകിയിട്ടുണ്ട്. സ്പെഷ്യൽ സെക്രട്ടറി പദ്മാകർ റാം ത്രിപാഠി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് നോട്ടീസ് കാലാവധിക്ക് പകരമുള്ള മൂന്ന് മാസത്തെ ശമ്പളവും അലവൻസുകളും ഒരുമിച്ച് നൽകും. കൂടാതെ, നിലവിലുള്ള ചട്ടങ്ങൾക്കനുസൃതമായ പെൻഷൻ ആനുകൂല്യങ്ങൾക്ക് ഇവർ പൂർണ്ണമായും അർഹരായിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...