മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുളിയിൽ വീട്ടിൽ അതിക്രമിച്ച് കയറി അഞ്ചംഗ സംഘത്തിന്റെ ആക്രമണം ; ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുളിയിൽ അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തിൽ 11 വയസുകാരി ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. ചക്കാലക്കുത്ത് അബ്ദുവിൻ്റെ വീട്ടിലാണ് അഞ്ച് പേരടങ്ങിയ സംഘം വൈകട്ട് അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. പർദ്ദ ധരിച്ചെത്തിയ സംഘം മതിൽ ചാടികടന്നാണ് വീട്ടുകാരെ ആയുധമുൾപ്പെടെ ഉപയോഗിച്ച് പരിക്കേൽപ്പിച്ചത്. അബ്ദു, ഭാര്യ, ഇവരുടെ രണ്ട് പെൺമക്കൾ, അവരുടെ കുട്ടികൾ എന്നിവരാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീട് മുഴുവൻ പരിശോധന നടത്തിയ സംഘം എതിർക്കാൻ ശ്രമിച്ച വീട്ടുകാരെ ആയുധമുൾപ്പെടെ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

നാട്ടുകാർ അറിഞ്ഞ് എത്തിയതോടെ ആക്രമി സംഘത്തിലെ നാല് പേർ കാറിൽ കയറി രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പിടിയിലായ ബേപ്പൂർ സ്വദേശി അനീസിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു. പരിക്കേറ്റ അബ്ദുവും കുടുംബവും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. കവർച്ചാ ശ്രമമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെലങ്കാനയിൽ എസ്ഐആറിൽ വെട്ടിനിരത്തൽ ; 73 ലക്ഷത്തിലധികം വോട്ടർമാർ പുറത്ത്

0
ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആറിന്റെ (പ്രത്യേക വോട്ടർപട്ടിക തീവ്ര...

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...