ഹെൽത്ത് ഇൻഷുറൻസ് തട്ടിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

നിങ്ങൾ ആശുപത്രിയിൽ ചികിത്സയ്ക്കായി അഡ്മിറ്റ് ആകുമ്പോൾ ആദ്യം ആശുപത്രി ചോദിക്കുന്നത് നിങ്ങൾക്ക് ഹെൽത്ത്‌ ഇൻഷുറൻസ് ഉണ്ടോ എന്നുള്ളതാണ്. ഉണ്ട് എന്നാണ് മറുപടിയെങ്കിൽ ഇൻഷുറൻസ് ഇല്ലാത്ത രോഗികൾ നൽകേണ്ട ബിൽ തുകയേക്കാൾ കൂടുതൽ തുക നിങ്ങളുടെ ട്രീറ്റ്മെന്റിന് ആകുമെന്നുള്ള കാര്യത്തിൽ സംശയമില്ല. നല്ല മരുന്ന്, നല്ല റൂം മെച്ചപ്പെട്ട ഭക്ഷണം, ആവശ്യത്തിൽ കൂടുതലുള്ള ശ്രദ്ധ ഇവയെല്ലാം നിങ്ങൾക്ക് ലഭിക്കുമ്പോൾ ചെലവ് കൂടുതലായിരിക്കും എന്നുള്ള ഉൾബോധം നിങ്ങൾക്കുണ്ടായിരിക്കും. ഇതിനെക്കുറിച്ച് നിങ്ങൾ ചോദിച്ചാൽ ഇൻഷുറൻസ് കമ്പനി തരുമല്ലോ പിന്നെന്തിന് ഭയപ്പെടണമെന്നുള്ള റെക്കോർഡു ചെയ്യപ്പെട്ടിട്ടുള്ള ഉത്തരമായിരിക്കും നിങ്ങൾക്ക് ലഭിക്കുക.

ഹെൽത്ത്‌ ഇൻഷുറൻസുള്ള ആളുകൾ ചികിത്സ തുടങ്ങുവാൻ വേണ്ടി കമ്പനിക്ക് പ്രീ ഓതറൈസേഷൻ കൊടുക്കുമ്പോൾ തന്നെ അത് അംഗീകരിക്കപ്പെടാറുണ്ട്. പ്രീ ഓതറൈസേഷൻ അംഗീകരിച്ചുവെന്നുള്ളത് ചികിത്സാ ചിലവ് ലഭിക്കുമെ ന്നുള്ളതിന്റെ സൂചനയല്ല. ചികിത്സ തുടങ്ങുമ്പോൾ ചെലവ് കൂടുതലാണെന്ന് നിങ്ങൾ പരാതിപ്പെട്ടാൽ നിങ്ങളുടെ ചികിത്സ ഇൻഷുറൻസ് കമ്പനി അംഗീകരിച്ചിട്ടുണ്ടല്ലോ എല്ലാം കമ്പനി തരും പിന്നെ എന്തിനീ ആകുലത എന്ന് ആശുപത്രി മാനേജ്മെന്റ് നിങ്ങളെ ആശ്വസിപ്പിക്കും. വേണ്ടപ്പെട്ടവരാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടതെങ്കിൽ കൂടുതൽ ചോദ്യത്തിന് ഒന്നും നിങ്ങൾ മുതിരില്ല. പലപ്പോഴും രോഗിയുടെ ബന്ധുക്കളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കിക്കൊണ്ട് അഡ്വാൻസ് ബില്ല് അടക്കുവാൻ ആശുപത്രി നിർബന്ധിക്കുകയുമില്ല. ഇനിയുള്ള എല്ലാ ചിലവും നിങ്ങളുടെ ഇൻഷുറൻസ് കമ്പനി കൊടുക്കുമെന്നുള്ള മിഥ്യാ ബോധത്താൽ നിങ്ങൾ തലയാട്ടി സമ്മതം മൂളും. നാട്ടുകാരുടെ മുഴുവൻ ചികിത്സാ ചെലവ് വഹിച്ചാൽ കമ്പനി എപ്പോൾ പൂട്ടും എന്ന് ചോദിച്ചാൽ മതി.

ഇൻഷുറൻസ് കമ്പനി ഒറ്റ പൈസപോലും രോഗിക്ക് കൊടുക്കില്ല എന്ന് ആശുപത്രിക്ക് അറിയാമെങ്കിലും അവർ മിണ്ടില്ല. അവർ എത്രയോ ഇൻഷുറൻസ് കമ്പനികളെ കണ്ടിരിക്കുന്നു. എത്രയോ റിജക്ഷനെ കുറിച്ച് കേട്ടിരിക്കുന്നു. ഡിസ്ചാർജ് ചെയ്യുന്ന ദിവസമാണ് നാടകത്തിന്റെ ക്ലൈമാക്സ്. നിഷ്കളങ്കരായ രോഗിയും ബന്ധുക്കളും Cashless ക്ലയിമിന് വേണ്ടി കാത്തിരിക്കുന്നു. നേരം ഇരുട്ടുന്നു. പണം കിട്ടുന്നില്ല. കാരണം ഇൻഷുറൻസ് കമ്പനി ക്ലെയിം അംഗീകരിക്കുന്നില്ല. നിങ്ങൾ നിങ്ങളുടെ ഇൻഷുറൻസ് ഏജന്റിനെ വിളിക്കുന്നു. കാരണം അയാൾക്കും മനസ്സിലാവുന്നില്ല. അല്ലെങ്കിൽ മനസ്സിലാവുന്നില്ലായെന്ന്. അഭിനയിക്കുന്നു. അയാളും നിങ്ങളോടൊപ്പം കരയുന്നു.

അപ്പോൾ ആശ്വാസവചനങ്ങളുമായി ആശുപത്രി നിങ്ങളെ സമീപിക്കും. സാങ്കേതിക തകരാറുകൊണ്ടായിരിക്കും ക്യാഷ് ലെസ്സ് ക്ലെയിം നിരസിച്ചത്. അഞ്ചുമണി കഴിഞ്ഞാൽ TPA യുടെ ഡോക്ടർ വീട്ടിൽ പോകും. അതായിരിക്കും ചിലപ്പോൾ കാരണം. ഇപ്പോൾ ബില്ലടയ്ക്കൂ. വീട്ടിൽ പോയി റീ ഇമ്പേഴ്സ്മെന്റിന് അപേക്ഷിക്കുക. തീർച്ചയായും ലഭിക്കുമെന്ന ഉറപ്പും നൽകും. കടം വാങ്ങിയ തുകയും സ്വർണ്ണപ്പണയം വെച്ച തുകയും കൂട്ടി നിങ്ങൾ ബില്ലടിക്കുന്നു ആശുപത്രി സഹവാസം മതിയാക്കി വീട്ടിലേക്ക് തിരിക്കുന്നു. അടുത്ത ഇര ആശുപത്രിയിൽ എത്തുന്നു.

വീട്ടിലെത്തി റീ ഇമ്പേഴ്സ്മെന്റിന് കൊടുക്കുമ്പോഴാണ് ഇൻഷുറൻസ് കമ്പനിയുടെ ശരിയായ സ്വഭാവം നിങ്ങൾക്ക് മനസ്സിലാവുന്നത്. ഓരോ കാരണങ്ങൾ പറഞ്ഞുകൊണ്ട് ക്ലെയിം നിഷേധിക്കും. നിങ്ങൾ പോളിസി എടുക്കാൻ കൊടുത്ത പണം സ്വാഹ. ക്ലെയിം വഴി കിട്ടേണ്ട പണവും സ്വാഹ. ഇൻഷുറൻസ് കമ്പനിയുടെ ബിസിനസ് നടന്നു. ആശുപത്രിയുടെ കച്ചവടവും നടന്നു. പോളിസി ഹോളർക്ക് എന്ത് ലഭിച്ചു? മാനസിക സമ്മർദ്ദം, അപമാനം, ധനനഷ്ടം. എല്ലാ ഇൻഷുറൻസ് കമ്പനികളും ഇങ്ങനെയൊക്കെയാണോ? അല്ല. അവർ ആരൊക്കെയാണ്? അതിനുള്ള ഉത്തരം നിങ്ങൾ തന്നെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. തയ്യാറാക്കിയത് Adv. K B MOHANAN
9847445075.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...