ഹെൽമെറ്റിട്ടോ സമ്മാനം വീട്ടിലെത്തും ; മലപ്പുറം പോലീസിന്റെ ഓഫർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് ഇരുചക്രവാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് വെച്ചാൽ സ്വന്തം തടികേടാകാതിരിക്കുക മാത്രമല്ല, പോലീസിന്‍റെ സമ്മാനവും വീട്ടിലെത്തും. ഇരുചക്രവാഹനത്തിലെ ഹെൽമെറ്റ് ഉപയോഗം ഉറപ്പാക്കാനാണ് ജില്ലാപോലീസ് മേധാവിയുടെ വ്യത്യസ്തമായ പരീക്ഷണം. നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് സ്മാർട്ട് റൈഡർ ചലഞ്ച് നടപ്പാക്കുന്നത്. ഒരു വർഷം കേരളത്തിൽ നാലായിരത്തിലധികമാളുകൾ വാഹനാപകടങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് കണക്ക്. മലപ്പുറത്തും അപകടങ്ങൾ കൂടിയതോടെയാണ് ഇരുചക്രവാഹനക്കാരിൽ ഹെൽമെറ്റ് ഉപയോഗിക്കാത്തവരെ ലക്ഷ്യമിട്ടുള്ള നീക്കം. മലപ്പുറം എസ്പിയുടെ ഫേസ്ബുക്ക് പേജിലാണ് യുവാക്കൾക്കുള്ള ഓഫർ.

ഹെൽമെറ്റ് ഇട്ട് വാഹനമോടിക്കുന്ന ചിത്രവും ഹെൽമെറ്റ് ഉപയോഗിക്കാത്തചിത്രവും ആർക്ക് വേണമെങ്കിലും കമന്‍റ് നൽകാം. കൂടുതൽ ലൈക്ക് കിട്ടുന്ന ചിത്രങ്ങളിൽ മൂന്ന് പേർക്കാണ് സമ്മാനം. ജില്ലയിൽ പോലീസ് നടത്തുന്ന മൂന്ന് ദിവസത്തെ സ്മാർട്ട് ഡ്രൈവ് ചലഞ്ചിന്‍റെ ഭാഗമായാണ് പരിപാടി. എഐ ക്യാമറയുള്ള സ്ഥലങ്ങൾ നോക്കി ഹെൽമെറ്റ് ഇടുന്ന ശീലം മാറ്റണമെന്നും യുവാക്കളോട് പോലീസ് അഭ്യർത്ഥിക്കുന്നു. ഹെൽമെറ്റ് വേട്ടയും പോലീസിന്‍റെ പരിശോധനയിലും പരാതിയുണ്ടാകാതിരിക്കാൻ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാപ്പിഡോയ്ക്കും തിരിച്ചടി ; ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഢ് ഭരണകൂടം

0
ചണ്ഡീ​ഗഢ്: ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത്...

റാന്നി പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നു

0
റാന്നി : പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നതിന്റെ ...

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...