ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥന്‍ സുമനസ്സുകളുടെ സഹായം തേടുന്നു

For full experience, Download our mobile application:
Get it on Google Play

എടത്വ: ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. തലവടി പഞ്ചായത്ത് 10-ാം വാർഡിൽ കോയിപറമ്പിൽ ചെല്ലപ്പൻ- ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകൻ കെ.സി ഷിബു(53) ആണ് ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ചികിത്സാ സഹായം തേടുന്നത്. പ്രവാസിയായിരുന്ന ഷിബുവിന് ജോലി സ്ഥലത്ത് വെച്ച് ഉണ്ടായ ഹൃദയ സംബന്ധമായ രോഗം ഉണ്ടാകുകയും സുഹ്യത്തുക്കളുടെ അടിയന്തിര ഇടപെടൽ മൂലം ചികിത്സ നടത്തി ജീവൻ രക്ഷിച്ചു. വീണ്ടും ആരോഗ്യ നില മോശമായതിനെ തുടർന്ന് നാട്ടിലെത്തുകയും പിന്നീട് ഉള്ള പരിശോധനയിലാണ് ഇരു വൃക്കകളും തകരാറിലായതായി അറിഞ്ഞത്. ഷിബുവിന്റെ ഭാര്യ ബിന്ദു ഒരു കടയിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്തു വരികയായിരുന്നു. ആകെ ഉണ്ടായിരുന്ന ഏക വരുമാനം ആയിരുന്നു അത്. കിടപ്പിലായ ഷിബുവിനെ പരിചരിക്കുന്നതിന് ബിന്ദു ജോലി ഉപേക്ഷിച്ചു.

ഷിബു പ്രവാസിയായിരുന്നപ്പോൾ വീട് വെയ്ക്കുന്നതിന് ബാങ്കിൽ നിന്നും വായ്പ എടുത്താണ് വീട് വെച്ചത്. രോഗം മൂലം ഗൾഫിൽ നിന്നും മടങ്ങി വന്നതു മൂലം വായ്പ തിരിച്ചടവ് മുടക്കം വന്നു. ദിവസം 3 തവണ പി.ഡി ഡയാലിസിസിന് വിധേയനാകുന്ന ഷിബുവിന്റെ ആരോഗ്യനില അതീവ ഗുരുതരമായി കഴിയുമ്പോൾ ആണ് ബാങ്കിൽ നിന്നും പ്രാരംഭ ജപ്തി നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതും കൂടി ആയപ്പോൾ ഷിബു മാനസികമായും ശാരീരികമായും ആകെ തളർന്ന നിലയിലാണ്. ഷിബുവിന്റെ ഏക മകൾ പ്ളസ് ടു വിദ്യാര്‍ത്ഥിനിയാണ്.

ഷിബുവിന്റെ അവസ്ഥ അറിഞ്ഞ അധ്യാപകരും സഹപാഠികളും ചേർന്നാണ് പഠന ചെലവ് വഹിക്കുന്നത്. ഷിബുവിന്റെ തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ഭീമമായ തുക ആവശ്യമാണ്. വാർദ്ധകൃത്തിലെത്തിയ മാതാവും ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾ അടങ്ങിയ കുടുബത്തിന് ഇത് താങ്ങാനാവില്ല. സുമനസ്സുകൾ കൈത്താങ്ങായി എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ഈ കുടുംബം. ഷിബുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ.
IOB NEERATUPURAM,
06090100014610
IOBA0000609.
Google pay 9947993081

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...