വീട്ടിനുള്ളില്‍ കയറി വീട്ടമ്മയെ കയറിപ്പിടിച്ചു ; തെങ്ങുകയറ്റ തൊഴിലാളിയെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തേങ്ങയിടാൻ വന്ന വീട്ടിലെ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തെങ്ങുകയറ്റ തൊഴിലാളി പിടിയിൽ. അയിലം ചരുവിള വീട്ടിൽ അജേഷിനെ (45)യാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11-ാം തീയതി വാമനപുരം കളമച്ചൽ സ്വദേശിയായ വീട്ടമ്മയുടെ വീട്ടിലായിരുന്നു സംഭവം. വീട്ടിൽ തേങ്ങയിടാൻ എത്തിയതായിരുന്നു പ്രതി. ഈ സമയം വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ ഇയാൾ വീടിനുള്ളിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.വീട്ടമ്മ ബഹളം വെച്ച് കുതറിമാറി പുറത്തേക്കോടി അയൽവീട്ടിൽ വിവരമറിയിച്ചതോടെ പ്രതി ഒളിവിൽ പോയി.

ഇവർ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ആണ് പ്രതിയെ പിടികൂടികൂടാനായത്. വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്‍റെ നേതൃത്വത്തിൽ എസ്ഐ സജിത്ത്, ഗ്രേഡ് എസ്ഐ ബിജ. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....