അനില്‍ അംബാനിക്ക് കുരുക്ക് മുറുകുന്നു ; ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിൽ വായ്പ തട്ടിപ്പിന് പുതിയ കേസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : വ്യവസായി അനില്‍ അംബാനിക്ക് കുരുക്ക് മുറുകുന്നു. ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിൽ വായ്പ തട്ടിപ്പിന് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കം നടപടികളുമായി ഇ ഡി മുന്നോട്ടുപോകുന്നതിനിടെ ആണ് പുതിയ കേസ്. അനിൽ അംബാനിക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. 2200 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി എന്നാണ് കേസ്. വായ്പ വക മാറ്റി ചെലവിടുകയും തിരിച്ചടവ് നടത്താതിരിക്കുകയും ചെയ്തു.

സമാനകുറ്റം ചെയ്തതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ബാങ്കുകളുടെ കൺസോർഷ്യം നേരത്തെ സിബിഐക്ക് പരാതി നൽകിയിരുന്നു. ബാങ്ക് ഓഫ് ബറോഡ ഇതിന്റെ ഭാഗമായിരുന്നില്ല. ബാങ്ക് ഓഫ് ബറോഡയിൽ ലയിക്കും മുമ്പ് വിജയ ബാങ്കിൽ നിന്നാണ് അനിൽ അംബാനി റിലയൻസ് കമ്മ്യൂണിക്കേഷൻസ് വേണ്ടി വായ്പ എടുത്തത്. സമാന കുറ്റകൃത്യങ്ങളിൽ ഇഡിയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ ഡൽഹിയിലെ ഇ ഡി ആസ്ഥാനത്ത് അനിൽ അംബാനി ചോദ്യം ചെയ്യലിലും ഹാജരായി. മുംബൈയിലെ അനിൽ അംബാനിയുടെ വസതി അടക്കം 15,000 കോടിയുടെ സ്വത്തുക്കൾ ഇതുവരെ ഇഡി കണ്ടു കെട്ടിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ കണ്ട്രോള്‍ റൂമിന് മുന്നില് പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ

0
കോഴിക്കോട്: നിപ കണ്ട്രോള്‍ റൂമിന് മുന്നില് പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ....

ശബരിമല സ്വർണക്കവർച്ച കേസ് ; ഉന്നത നേതാക്കളുടെ പങ്ക് പത്മകുമാർ പരസ്യമാക്കുമെന്ന് സൂചന

0
പത്തനംതിട്ട : ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

ലാൻഡ് ചെയ്തതിന് പിന്നാലെ തീപടർന്നു ; അസമിൽ വ്യോമസേന വിമാനം തകർന്നു

0
ജോർഹട്ട്: ലാൻഡ് ചെയ്തതിന് പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു....

നിപ ഗൗരവമായി കൈകാര്യം ചെയ്യുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം തള്ളി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നിപയെ ഗൗരവമായി കൈകാര്യം ചെയ്യുന്നില്ലെന്ന...