സീതത്തോട് ഉറുമ്പിനി ഭാഗത്ത് ജനവാസ മേഖലയില്‍ കണ്ടെത്തിയ രാജവെമ്പാലയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി: ജനവാസ മേഖലയില്‍ കണ്ടെത്തിയ രാജവെമ്പാലയെ പിടികൂടാന്‍ റാന്നി ദ്രുതകര്‍മ്മ സേനയുടെ സാഹസിക ദൗത്യം. ദൗത്യത്തിന് ഒടുവില്‍ രാജവെമ്പാലയെ നദിയില്‍ നിന്നും പിടികൂടി ശബരിമല ഉള്‍വനത്തില്‍ തുറന്നു വിട്ടു. സീതത്തോട് ഉറുമ്പിനി ഭാഗത്ത് ജനവാസ മേഖലയിൽ രാജവെമ്പാലയെ കണ്ടുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റാന്നി റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തിയത്. ആദ്യം ഒരു മരത്തിൻ്റെ മുകളിലായിരുന്ന രാജവെമ്പാലയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ താഴെ പുഴയിലേക്ക് ചാടി. പുഴയുടെ ഇരു കരകളും ജനവാസ മേഖല ആയതിനാലും രാജവെമ്പാലയെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പലതവണ ഈ സ്ഥലത്ത് കണ്ടതായി വിവരം ലഭിച്ചതിനാലും ദൗത്യം പൂര്‍ത്തിയാക്കാതെ സംഘത്തിന് മടങ്ങാന്‍ ആവില്ലായിരുന്നു. സംഘം സ്ഥലത്ത് പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താൻ കഴിയാതെ വന്നു. റെസ്ക്യൂ ചെയ്തു മാറ്റണമെന്ന ലക്ഷ്യം മുൻനിർത്തി പുഴയിൽ ഇറങ്ങി തിരയുകയും തിരച്ചിലിനിടയിൽ കണ്ടെത്തിയ രാജവെമ്പാലയെ സാഹസികമായി പിടികൂടി. റാന്നി റാപ്പിഡ് റെസ്പോൺസ് ടീം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ പി.കെ രമേശ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ് സതീഷ്കുമാർ, അരുൺ രാജ് എന്നിവരാണ് ദൗത്യം നിർവഹിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...