പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് വൻ തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കി തൃണമൂൽ കോൺഗ്രസ്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്ര കുമാർ ബോസ് ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബിജെപിയിൽ ചേരാനുള്ള തന്റെ പഴയ തീരുമാനം “ചരിത്രപരമായ തെറ്റായിരുന്നു” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 2016-ൽ ബിജെപിയിൽ ചേർന്ന ചന്ദ്ര കുമാർ ബോസ്, പ്രത്യയശാസ്ത്രപരമായ ഭിന്നതകളെത്തുടർന്ന് 2023-ലാണ് പാർട്ടി വിട്ടത്. ഇന്നലെ കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ മുതിർന്ന ടിഎംസി നേതാക്കളായ ബ്രത്യ ബസു, കീർത്തി ആസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.

ബിജെപിയുടെ രാഷ്ട്രീയത്തിന് ബംഗാളിന്റെ പാരമ്പര്യവുമായോ സംസ്കാരവുമായോ യാതൊരു ബന്ധവുമില്ലെന്ന് ബോസ് ആരോപിച്ചു. ബിജെപി നേതാജിയുടെ തത്വങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും, വർഗീയതയും ഭിന്നതയും വളർത്തുന്ന രാഷ്ട്രീയമാണ് അവർ പിന്തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭിന്നതയുടെ രാഷ്ട്രീയം അവസാനിപ്പിച്ച് ഇന്ത്യയെ രക്ഷിക്കാനുള്ള പോരാട്ടത്തിനാണ് ഇപ്പോൾ താൻ ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 23, 29 തീയതികളിൽ നടക്കാനിരിക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ നീക്കം തൃണമൂലിന് വലിയ കരുത്തായി. ചന്ദ്ര കുമാർ ബോസിൻ്റെ ടിഎംസിയിലേക്കുള്ള വരവിനെ “ഘർ വാപ്‌സി” (വീട്ടിലേക്കുള്ള തിരിച്ചുവരവ്) എന്നാണ് വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു ഇതിനെ വിശേഷിപ്പിച്ചത്. ഒരു മതേതര വ്യക്തി മതേതരമായ ഇടത്തേക്ക് തിരിച്ചെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....