ഹോം ഡെലിവറി ബൈക്ക് ഇടിച്ച് തലക്ക് ഗുരുതര പരിക്കേറ്റ മംഗലാപുരം സ്വദേശിയായ മലയാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ ഹോം ഡെലിവറി ബൈക്ക് ഇടിച്ച് തലക്ക് ഗുരുതര പരിക്കേറ്റ കർണാടക, മംഗലാപുരം സ്വദേശിയായ മലയാളി മരിച്ചു. അൽ അഹസയിലെ ഹുഫൂഫിൽ സെൻട്രൽ ഫിഷ് മാർക്കറ്റിൽ 20 വർഷമായി ജോലി ചെയ്യുന്ന ഗണേശ് കുമാർ ആണ് മരണപ്പെട്ടത്. ഹോം ഡെലിവറി സർവീസ് നടത്തുന്ന ഒരു കമ്പനിയിലെ ഡെലിവറി ബോയ് ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചു നിലത്തു വീഴുകയായിരുന്നു. തലക്ക് സാരമായ പരിക്ക് പറ്റിയ ഗണേശ് കുമാറിനെ ഹസയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലായതിനാൽ ചികിത്സ അതേ ആശുപത്രിയിൽ തുടരുന്നതിനിടയിലാണ് ഇന്ന് മരണം സംഭവിച്ചത്. ഇരുപത് വർഷമായി അടുത്ത ബന്ധു ജയന്റെ കടയിൽ ആണ് ജോലി ചെയ്യുന്നത്. സഹോദരങ്ങളും ഇതേ കടയിൽ ജോലി ചെയ്യുന്നവരാണ്. ഭാര്യയും രണ്ടു പെൺമക്കളും ഒരു ആൺകുട്ടിയും അടങ്ങുന്നതാണ് ഗണേഷിന്റെ കുടുംബം. മൃതദേഹം നാട്ടിലെത്തിക്കാൻ അൽ അഹ്‌സ കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്. ഗണേഷിെൻറ അപകടം നടന്നത് മുതൽ ഫിഷ് മാർക്കറ്റിലെ ജോലിക്കാർ ദുഃഖത്തിലായിരുന്നു. എല്ലാവരോടും നല്ല നിലയിൽ പെരുമാറിയിരുന്ന ഗണേഷ് കുമാറിെൻറ മരണം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....