ബെംഗളൂരുവിൽ ക്വാറിയിൽ കുളിക്കാനിറങ്ങി ; ശാസ്താംകോട്ട സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരു നെലമംഗലയ്ക്കു സമീപം കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കൊല്ലം ശാസ്താംകോട്ട വിളയില്‍ കിഴക്കയില്‍ സിദ്ദിഖിന്റെ മകന്‍ അജ്മല്‍ (20) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് അജ്മലിന്റെ സഹോദരന്‍ അല്‍ത്താഫ് ഉള്‍പ്പെയുള്ള 6 അംഗ സംഘം ക്വാറിയിലെത്തിയത്. നീന്തുന്നതിനിടെ അജ്മലിനെ കാണാതാവുകയായിരുന്നു.

അഗ്നിശമന സേന, നെലമംഗല റൂറല്‍ പോലീസ്, ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി നെലമംഗല സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു മാസം മുന്‍പാണ് നെലമംഗലയിലെ എല്‍ജി വെയര്‍ഹൗസില്‍ അജ്മല്‍ ജോലിയില്‍ പ്രവേശിച്ചത്. മാതാവ്: സഫീന. സഹോദരി: ആല്‍ഫിയ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...