കെഎസ്ഇബി ജീവനക്കാരന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ ; മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മണ്ണാര്‍ക്കാട് കെഎസ്ഇബി ജീവനക്കാരനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അലനല്ലൂര്‍ സെക്ഷനിലെ ലൈന്‍മാനായ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി സജീവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. മണ്ണാര്‍ക്കാട് അല്ലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന് സമീപത്തെ ലോഡ്ജിലാണ് കെഎസ്ഇബി ജീവനക്കാരനായ സജീവനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ലോഡ്ജിന്റെ ഒന്നാം നിലയിലെ ഒറ്റ മുറിയിലാണ് ഇയാളെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ രാത്രി 9:30ന് ആണ് സംഭവം പുറത്തറിയുന്നത്.

തൊട്ടടുത്ത മുറിയിലെ താമസക്കാരായ അന്യസംസ്ഥാന തൊഴിലാളികള്‍ ദുര്‍ഗന്ധത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് നാട്ടുകാരെയും നാട്ടുക്കല്‍ പോലീസ് സ്റ്റേഷനിലും വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഏകദേശം 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണകാരണം വ്യക്തമല്ല. ആറുമാസം മുമ്പാണ് കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ അലനല്ലൂര്‍ സബ്സ്റ്റേഷനില്‍ ജോലിക്ക് കയറിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...