പട്ടാമ്പിയിൽ ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്നയാൾ ട്രെയിനിൻ്റെ അടിയിൽപ്പെട്ട് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പട്ടാമ്പിയിൽ ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്നയാൾ ട്രെയിനിൻ്റെ അടിയിൽപ്പെട്ട് മരിച്ചു. പട്ടാമ്പി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി ഇക്ബാൽ ഖാൻ ആണ് മരിച്ചത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇന്ന് വൈകുന്നേരം ആണ് സംഭവം. എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്പ്രസിന് അടിയിലാണ് ഇയാൾ പെട്ടത്. ഭാര്യയും മകനെയും ട്രെയിൻ കയറ്റിയ ശേഷം ലഗേജുകളും കയറ്റിയ ശേഷമാണ് അപകടമുണ്ടായത്.

ട്രെയിൻ നീങ്ങിയ ശേഷം ഇയാൾ വീഴുന്നത് കണ്ട് കുടുംബം ബഹളം വെയ്ക്കുകയും യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയും ആയിരുന്നു. എസ് വൺ കമ്പാർട്ട്മെന്റിലാണ് ഇയാൾ ഭാര്യയെയും മകനെയും കയറ്റിവിട്ടത്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കം ; ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു

0
ന്യൂഡൽഹി : സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു....

പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട് ; പിന്തുണച്ച് സജി ചെറിയാൻ

0
തിരുവനന്തപുരം: പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം നേതാവ് സജി ചെറിയാൻ....

ആയുർവേദ ഡോക്ടർ വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ ഹോമിയോ ഡോക്ടറുടെ അലോപ്പതി ചികിത്സ

0
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമ്പൂരി ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന...

തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന

0
കൊച്ചി : കൊച്ചിയില്‍ മാളുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന. തിയേറ്ററുകളില്‍...