ഹിൽപാലസ് മ്യൂസിയത്തിൽ മാസ് ക്ലീനിങ് ഡ്രൈവ് നടത്തി

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ: ഹിൽപാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മാസ് ക്ലീനിംഗ് ഡ്രൈവ് നടത്തി. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ്റെ സഹകരണത്തോടെയാണ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് സ്ഥലം സന്ദർശിക്കുകയും, എൻഎസ്എസ് വോളണ്ടിയേഴ്സിനെയും, നഗരസഭയെയും അഭിനന്ദിക്കുകയും ചെയ്തു. തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ക്ലീനിംഗ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു.

നഗരസഭ ഹെൽത്ത് വിഭാഗവും, മ്യൂസിയം ജീവനക്കാരും വിവിധ കോളേജുകളായ സെൻറ് തോമസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പുത്തൻകുരിശ്, രാജഗിരി കോളേജ് ഓഫ് മാനേജ്മെൻറ് ആൻഡ് അപ്ലൈഡ് സയൻസ്, കൊച്ചിൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, എസ്. എച്ച് തേവര കോളേജ് എന്നീ കോളേജുകളുടെ എൻഎസ്എസ് വോളണ്ടിയേഴ്സ് ഉൾപ്പെടുന്ന 80 ൽ അധികം വിദ്യാർത്ഥികൾ ചേർന്നാണ് ക്ലീനിംഗ് ഡ്രൈവ് നടത്തിയത്.

തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ ചടങ്ങിൽ അധ്യക്ഷനായി. ഹിൽപാലസ് മ്യൂസിയം സീനിയർ സൂപ്രണ്ട് പി അനിൽകുമാർ പി മാലിന്യമുക്ത സന്ദേശം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി എ ബെന്നി, നഗരസഭാ സെക്രട്ടറി പി കെ സുഭാഷ്, ക്ലീൻ സിറ്റി മാനേജർ സഞ്ജീവ് കുമാർ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇന്ദു സി നായർ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ റ്റി എസ് ദീപു, ജോയ് ജെഫിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....