കോന്നി നിയോജകമണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കളക്ടറേറ്റിൽ യോഗം ചേർന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. മണ്ഡലത്തിലെ പട്ടയ വിഷയങ്ങൾ പരിഹരിക്കുന്നതിനായി റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗ തീരുമാനപ്രകാരമാണ് പത്തനംതിട്ടയിൽ യോഗം ചേർന്നത്. ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ തത്വത്തിൽ വനാനുമതി ലഭ്യമായ ഭൂമിയിലെ തുടർനടപടികൾ വേഗം പൂർത്തീകരിക്കുന്നതിനും നിച്ഛയിച്ചു. ഒക്ടോബർ മാസം ആദ്യവാരം മുതൽ ചിറ്റാർ, സീതത്തോട്, അരുവാപ്പുലം വില്ലേജുകളിൽ ഡിജിറ്റൽ സർവേ ആരംഭിക്കുന്നതിനു എം എൽ എ നിർദേശം നൽകി. ഡിജിറ്റൽ സർവേ ആരംഭിക്കുന്ന വില്ലേജുകളിൽ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും നിർദേശം നൽകി. ഡിജിറ്റൽ സർവേ പൂർത്തീകരിച്ച കോന്നി താഴം, തണ്ണിത്തോട് വില്ലേജുകളിലെ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

റവന്യൂ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കാലങ്ങളായി വീട് വെച്ച് താമസിക്കുന്ന കുടുംബങ്ങൾ പട്ടയത്തിനായി സമർപ്പിച്ച അപേക്ഷകളിൽ തീരുമാനമെടുക്കേണ്ടവ അടിയന്തരമായി നടപടി സ്വീകരിക്കുന്നതിന് എംഎൽഎ നിർദ്ദേശം നൽകി.
മൈലപ്ര, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം,ഏനാദിമംഗലം, കോന്നി പഞ്ചായത്തുകളുടെ അവശേഷിക്കുന്ന പട്ടയങ്ങൾ തയ്യാറാക്കുന്നതിനായി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. കോന്നി മണ്ഡലത്തിലെ മലയോര പട്ടയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1920 നും 1945 നും ഇടയിലുള്ള കാലഘട്ടത്തിൽ പത്തനംതിട്ട ജില്ലയിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ തുടങ്ങിയ കോന്നി താലൂക്കിലെ മലയോര മേഖലകളിൽ ധാരാളം കർഷകർ വനഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്തു വരികയാണ്. മൂന്ന് തലമുറകളായി ഈ ഭൂമിയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഏകദേശം ഒമ്പത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും പട്ടയവും ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പട്ടയം നല്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്.

നടപടികൾ പൂർത്തിയാകുന്നതോടെ ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന് പരിഹാരമാകും.
കോന്നി നിയോജക മണ്ഡലത്തിലെ പട്ടയ വിഷയങ്ങൾ സംബന്ധിച്ച് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐഎഎസ്, ഡെപ്യൂട്ടി കളക്ടർ ജേക്കബ് ജോർജ്, കോന്നി തഹസിൽദാർ മഞ്ജുഷ, അടൂർ തഹസിൽദാർ സാം, കോഴഞ്ചേരി തഹസിൽദാർ ടി കെ നൗഷാദ്,
സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ മോഹൻദേവ്, വില്ലേജ് ഓഫീസർമാർ,
മറ്റ് റവന്യൂ-സർവ്വേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർഗോഡ് മഞ്ചേശ്വരത്ത് നാലു വിദ്യാർത്ഥികളെ കാണാതായി

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ...

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി.പി....

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ...

മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

0
മലപ്പുറം: ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായുള്ള പരിശോധനയിൽ മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ...

വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി

0
തിരുവനന്തപുരം: വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി....