വെച്ചൂച്ചിറ പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : വെച്ചൂച്ചിറ പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം നിർമിക്കുന്നു. 3 നിലകളുള്ള കെട്ടിടത്തിന്‍റെ നിർമാണം ആരംഭിച്ചു. 2 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. നിലവിലെ പഞ്ചായത്ത് ഓഫിസിനു പിന്നിലായിട്ടാണ് പുതിയ കെട്ടിടം പണിയുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ് നിലവിലെ കെട്ടിടം. ഇതിൽ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്. പഞ്ചായത്തംഗങ്ങൾക്കും ജീവനക്കാർക്കുമെല്ലാം കൂടി 2 ശുചിമുറികൾ മാത്രമാണുളളത്. വിഇഒ, ഐസിഡിഎസ് സൂപ്പർവൈസർ, തൊഴിലുറപ്പ് എന്നിവയ്ക്കുള്ള ഓഫിസുകൾക്കെല്ലാം സ്ഥല പരിമിതിയാണ്.

ഹരിത കർമസേനയ്ക്ക് ഓഫിസില്ല. പഞ്ചായത്ത് ഓഫിസിലും സ്ഥല പരിമിതിയുണ്ട്. ഇതിനു പരിഹാരം കാണുന്നതിനാണ് പുതിയ കെട്ടിടം പണിയുന്നത്. പഞ്ചായത്ത് ഓഫിസിനു പുറമേ വിഇഒ, ഐസിഡിഎസ് സൂപ്പർവൈസർ, തൊഴിലുറപ്പ്, എൽഎസ്ജിഡി എൻജിനീയർ എന്നീ ഓഫിസുകളും പുതിയ കെട്ടിടത്തിൽ ഒരുക്കുമെന്ന് പ്രസിഡന്റ് ടി.കെ.ജയിംസ് പറഞ്ഞു. യോഗങ്ങൾ കൂടി നടത്താനാകുന്ന കോൺഫറൻസ് ഹാളും സജ്ജമാക്കും. ഹാബിറ്റാറ്റിനാണ് നിർമാണ ചുമതല. ആദ്യ ഘട്ടമായ തനതു ഫണ്ടിൽ 50 ലക്ഷം രൂപയും ധനകാര്യ കമ്മിഷൻ ഗ്രാന്റിൽ 30 ലക്ഷം രൂപയുമാണ് നിർമാണത്തിന് അനുവദിച്ചത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...

പാകിസ്ഥാനിലെ സർക്കാർ‌ ആശുപത്രിയിൽ തീപിടിത്തം ; 14 പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

0
ഇസ്‌ലാമാബാദ് : ഇസ്‌ലാമാബാദിലെ സർക്കാർ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പിഞ്ചുകുഞ്ഞുങ്ങൾ...

ഡൽഹി കലാപ ഗൂഢാലോചന കേസ് : ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യഹർജികൾ ഇന്ന്...

0
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന...