പുതുക്കിയ പാഠപുസ്തകത്തിൽ നിന്നും പേരൊഴിവാക്കണമെന്ന് എൻസിഇആർടിയോട് വിദ്യാഭ്യാസ വിദഗ്ദൻ യോഗേന്ദ്ര യാദവ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : പുതുക്കിയ പാഠപുസ്തകത്തിൽ നിന്നും പേരൊഴിവാക്കണമെന്ന് എൻസിഇആർടിയോട് വിദ്യാഭ്യാസ വിദഗ്ദൻ യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു. 9,10,11,12 ക്ലാസ് പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളിലെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്നും പേര് മാറ്റണമെന്നാണ് ആവശ്യം. യോഗേന്ദ്ര യാദവും സുഹാസ് പൽഷികറും സംയുക്തമായാണ് പേര് മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പേരെടുത്തു കളഞ്ഞില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മുന്നറിയിപ്പ്. ഒരു വർഷം മുന്നേ തന്നെ ആവശ്യമുന്നയിച്ച് എൻസിആർടിക്ക് സന്ദേശം അയച്ചിരുന്നു. പുതിയ പുസ്തകത്തിലും പേര് ചേർത്തതോടെയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പുസ്തകത്തിന്‍റെ ആത്മാവിനെ തന്നെ ചോർത്തിക്കളയും വിധമാണ് പുതിയ പരിഷ്കരണങ്ങളെന്നും ആക്ഷേപമുണ്ട്.

പുതുക്കിയ 12ആം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് ഏറെ വിവാദമായ മാറ്റങ്ങൾ എൻസിഇആർടി വരുത്തിയിരിക്കുന്നത്. ബാബരി മസ്ജിദ് എന്ന് പുതിയ പുസ്തകത്തിൽ എവിടേയും പരാമർശിക്കാതെയാണ് മാറ്റം കൊണ്ടു വന്നത്. മുൻപ് നാല് പേജുകളിലോളം വിവരിച്ച അയോധ്യ സംഭവങ്ങൾ രണ്ട് പേജുകളിലേക്ക് വെട്ടിച്ചുരുക്കി. ബാബരി മസ്ദജിദ് തകർത്ത സംഭവം പരാമർശിക്കുന്ന ഭാഗങ്ങള്‍ ചുരുക്കി പകരം രാമജന്മഭൂമി പ്രക്ഷോഭത്തിനാണ് പുസ്തകത്തിൽ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. മാറ്റങ്ങൾ ഉണ്ടാകുമെന്ന വാർത്തകൾ രണ്ട് മാസം മുൻപേ പുറത്ത് വന്നെങ്കിലും പേരടക്കം എടുത്തുകളഞ്ഞതോടെയാണ് വിദ്യാഭ്യാസരംഗം കാവിവത്കരിക്കുന്നു എന്ന ആരോപണം കടുത്തത്. ഇതോടെയാണ് എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി വിശദീകരണവുമായെത്തിയത്. എന്തിനാണ് വിദ്യാർത്ഥികളെ കലാപത്തെക്കുറിച്ച് പഠിപ്പിക്കുന്നതെന്നായിരുന്നു സാക്ലാനിയുടെ ചോദ്യം. പാഠപുസ്തകങ്ങൾ പുതുക്കുന്നത് സാധാരണമാണ്. പ്രസക്തിയില്ലാത്ത കാര്യങ്ങൾ തീർച്ചയായും എടുത്തുമാറ്റണമെന്നും സക്ലാനി പറഞ്ഞു . 2014 മുതൽ ഇത് നാലാം തവണയാണ് എൻസിഇആർടി പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...