രാഷ്ട്രീയ ജീവിതത്തിൽ പുതിയ അധ്യായം ; കോഴിക്കോട് പാർട്ടി വേദികളിൽ സജീവമായി ആര്യ രാജേന്ദ്രൻ
കോഴിക്കോട് : രാഷ്ട്രീയ ജീവിതത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് കോഴിക്കോട് ജില്ലയിലെ സിപിഎം സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍. യുഡിഎഫ് സർക്കാരിന്റെ ആറുമാസത്തെ ഭരണത്തിനെതിരെ എൽഡിഎഫ് സൗത്ത് മണ്ഡലം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയിലാണ് ആര്യ പങ്കെടുത്തത്. ഉദ്ഘാടകനായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് വേദിയിലെത്തിയ ആര്യയെ അഭിവാദ്യം ചെയ്തു. ഭർത്താവും ബാലുശ്ശേരി മുൻ എംഎൽഎയുമായ സച്ചിൻ ദേവിനൊപ്പമാണ് ജില്ലയിലെ രാഷ്ട്രീയ വേദികളിൽ ആര്യ പുതുനിയോഗം തുടങ്ങിയത്. ആര്യയ്ക്ക് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഈ മാസം ആദ്യം സിപിഎം സംസ്ഥാന നേതൃത്വം അനുമതി നല്‍കിയിരുന്നു. പ്രതിഷേധകൂട്ടായ്മയ്ക്ക് അണിചേരാനെത്തിയ എൽഡിഎഫ് സൗത്ത് മണ്ഡലം നേതാക്കളെ ഭർത്താവും ബാലുശ്ശേരിയിലെ മുൻ നിയമസഭാംഗവുമായ കെ.എം.സച്ചിൻ ദേവ് ആര്യയ്ക്ക് പരിചയപ്പെടുത്തി.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പെരുമയോടെ ഇരുപത്തിയൊന്നാം വയസിലാണ് തിരുവനന്തപുരം കോർപറേഷന്റെ ഭരണം ആര്യ ഏറ്റെടുത്തത്. തിരുവനന്തപുരം കോർപറേഷന്റെ നാൽപത്തിയാറാമത്തെ മേയറായിരുന്ന ആര്യ 2025 ൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. തിരുവനന്തപുരം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് വി.എസ്. ശ്യാമയെയാണ് ആ പദവിയിലേക്ക് തെരഞ്ഞെടുത്തത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
ചേർത്തല ദേവീക്ഷേത്രത്തിലെ കാളിക്കുളത്തിൽ യുവതി മുങ്ങിമരിച്ച നിലയിൽ
-
വിജയ് സിനിമ ലിയോയിലെ രംഗം അനുകരിച്ചപ്പോൾ അബദ്ധത്തിൽ വെടി പൊട്ടി ; തൃത്താല പരുതൂർ സ്കൂളിലെ വെടിവെപ്പിൽ സഹപാഠിയുടെ മൊഴി
-
സ്പായിലെ പീഡനം ; 16 കാരിയെ കോവളത്തെ പഞ്ച നക്ഷത്ര ഹോട്ടലിലടക്കം എത്തിച്ച് പീഡിപ്പിച്ചു ; ഒരു ഇടപാടുകാരൻ കൂടി പിടിയിൽ
Most read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും
-
121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ
-
എവറസ്റ്റ് കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാന് സ്വീകരണവും ആദരവും നല്‍കി
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു


