ചേർത്തല ദേവീക്ഷേത്രത്തിലെ കാളിക്കുളത്തിൽ യുവതി മുങ്ങിമരിച്ച നിലയിൽ
ചേർത്തല: ആലപ്പഴയിൽ ചേർത്തല ദേവീക്ഷേത്രത്തിലെ ആറാട്ട് നടക്കുന്ന കാളിക്കുളത്തിൽ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് മയിലാടുതുറൈ ഇളന്തോപ്പ് പെരിയ തെരുവ് സ്വദേശി സെന്തമിഴ്‌സെൽവന്റെ ഭാര്യ ഗൗരി (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.45-ഓടെ മൃതദേഹം കുളത്തിൽ പൊങ്ങിക്കിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ക്ഷേത്ര പരിസരത്തും സമീപപ്രദേശങ്ങളിലും അന്തിയുറങ്ങി ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റാണ് ഇരുവരും ഉപജീവനം നടത്തിയിരുന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണി വരെ ഗൗരിയെ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ, സെന്തമിഴ്‌സെൽവനെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലെന്നും ഇയാൾ നാട്ടിലേക്ക് പോയതായുമാണ് പ്രദേശവാസികൾ നൽകുന്ന വിവരം. കുളിക്കടവിന്റെ പടവുകളിൽ നിന്ന് യുവതിയുടെ സാരി, ചെരിപ്പ്, തുണിസഞ്ചികൾ, മൊബൈൽ ഫോൺ എന്നിവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതും ഭർത്താവിന്റെ അസാന്നിധ്യവും മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നു.
വിവരമറിഞ്ഞെത്തിയ ചേർത്തല പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കടവിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും സെന്തമിഴ്‌സെൽവനെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
രാഷ്ട്രീയ ജീവിതത്തിൽ പുതിയ അധ്യായം ; കോഴിക്കോട് പാർട്ടി വേദികളിൽ സജീവമായി ആര്യ രാജേന്ദ്രൻ
-
വിജയ് സിനിമ ലിയോയിലെ രംഗം അനുകരിച്ചപ്പോൾ അബദ്ധത്തിൽ വെടി പൊട്ടി ; തൃത്താല പരുതൂർ സ്കൂളിലെ വെടിവെപ്പിൽ സഹപാഠിയുടെ മൊഴി
-
സ്പായിലെ പീഡനം ; 16 കാരിയെ കോവളത്തെ പഞ്ച നക്ഷത്ര ഹോട്ടലിലടക്കം എത്തിച്ച് പീഡിപ്പിച്ചു ; ഒരു ഇടപാടുകാരൻ കൂടി പിടിയിൽ
Most read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും
-
121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ
-
എവറസ്റ്റ് കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാന് സ്വീകരണവും ആദരവും നല്‍കി
-
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന്‍ അറസ്റ്റിൽ


