ബൈക്ക് മോഷണത്തെച്ചൊല്ലി സുഹൃത്തുക്കളുടെ ക്രൂരമർദനം ; ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം നൽകിയത് ഒആർഎസ് ; യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ബെംഗളൂരുവിൽ ഇരുപത്തിരണ്ടുകാരനായ അംബറിനെ നാലു സുഹൃത്തുക്കൾ ചേർന്ന് മർദിച്ചു കൊലപ്പെടുത്തി. പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് പ്രകാരം, ബൈക്ക് മോഷണത്തെച്ചൊല്ലി ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് പ്രതികൾ അംബറിനെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. മുഖത്തും മുതുകിലും വയറ്റിലും തുടർച്ചയായി മർദനമേറ്റതിനെത്തുടർന്ന് യുവാവിന് ഗുരുതരമായ ആന്തരിക രക്തസ്രാവമുണ്ടായി. എന്നാൽ, ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം പ്രതികൾ മുറിയിൽത്തന്നെ കിടത്തുകയും ഒആർഎസ് ലായനിയും ഭക്ഷണവും നൽകുകയുമായിരുന്നു. പിന്നീട് യുവാവിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
തുടക്കത്തിൽ അസ്വാഭാവിക മരണമെന്നാണ് പോലീസ് കരുതിയിരുന്നതെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് വ്യക്തമായത്. ഇതേത്തുടർന്ന് ഡി.ജെ. ഹള്ളി പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അംബറിനെ സ്വന്തം സുഹൃത്തുക്കൾ തന്നെയാണ് മർദിച്ചതെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അംബറിനൊപ്പം താമസിച്ചിരുന്ന യൂനുസ്, ജുനൈദ് എന്നിവരുൾപ്പെടെ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും
-
121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ
-
എവറസ്റ്റ് കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാന് സ്വീകരണവും ആദരവും നല്‍കി
-
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന്‍ അറസ്റ്റിൽ





