Skip to content

തിരുപ്പതി ക്ഷേത്രത്തിന് 121 കിലോ സ്വർണം കാണിക്ക‌ ; 208 കോടി മൂല്യമുള്ള സ്വർണവും വജ്രവും സംഭാവന നൽകിയത് ചെന്നൈ വ്യവസായി

വിജയവാഡ : പ്രമുഖ വ്യവസായി വർധമാൻ ജെയിനും ഭാര്യ രാധികയും ചേർന്ന് തിരുപ്പതി തിരുമല വെങ്കിടേശ്വരക്ഷേത്രത്തിൽ 121 കിലോഗ്രാം സ്വർണാഭരണങ്ങൾ സമർപ്പിച്ചു. സ്വർണവും വജ്രങ്ങളും ചേർന്ന് 208 കോടി രൂപയിലേറെ വിലവരുന്ന കാണിക്ക ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലാണു കൈമാറിയത്. തിരുമലക്ഷേത്രത്തിലേക്ക് ലഭിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ തുകയുടെ കാണിക്കയാണിതെന്ന് ദേവസ്വം വക്താവ് പറഞ്ഞു. ആക്സസ് ഹെൽത്ത്‌കെയറിന്റെ സ്ഥാപകനും വൈസ് ചെയർമാനുമായ വർധമാൻ ജെയിൻ 2019 മുതൽ തിരുമലക്ഷേത്രത്തിലേക്ക് സംഭാവനകൾ നൽകിവരുന്നു. കഴിഞ്ഞ മേയിൽ ക്ഷേത്രത്തിലെ ആവശ്യത്തിനായി ഇലക്ട്രിക് ബസും അതിനുമുൻപ് വെങ്കിടേശ്വര ഭക്തി ചാനലിനായി 7 കോടി രൂപയും നൽകി. ക്ഷേത്രത്തിലെ ഗോശാലയിൽ 5 കോടി രൂപ ചെലവിൽ കാലിത്തീറ്റ മിക്സിങ് പ്ലാന്റ് സ്ഥാപിച്ചതും കാണിക്കയിലെ നാണയം വേർതിരിക്കാൻ ഒരുകോടിയുടെ യന്ത്രം നൽകിയതും ഇദ്ദേഹമാണ്.

ചെന്നൈ ആസ്ഥാമായി പ്രവർത്തിക്കുന്ന വർധമാൻ ജെയിൻ സാമൂഹിക സേവന രംഗത്തും സജീവമാണ്. സരിത ജെയിൻ ഫൗണ്ടേഷനിലൂടെ വിദ്യാഭ്യാസ, ചികിത്സാ സഹായങ്ങൾ നൽകിവരുന്ന ഇദ്ദേഹം പിന്നാക്ക വിഭാഗങ്ങളിലെ യുവാക്കൾക്കായി ‘ആവിഷ്കാർ’ എന്ന സംഘടനയും സ്ഥാപിച്ചിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

  3. 121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ

  4. എവറസ്റ്റ് കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാന് സ്വീകരണവും ആദരവും നല്‍കി

  5. വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന്‍ അറസ്റ്റിൽ

Share on WhatsApp

Share this story

തിരുപ്പതി ക്ഷേത്രത്തിന് 121 കിലോ സ്വർണം കാണിക്ക‌ ; 208 കോടി മൂല്യമുള്ള സ്വർണവും വജ്രവും സംഭാവന നൽകിയത് ചെന്നൈ വ്യവസായി pathanamthittamedia.com