അടൂർ ഉപജില്ലാതല വാർത്തവായന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യശാസ്ത്ര സബ്ജക്ട് കൗൺസിലിൻ്റെ നേതൃത്തിൽ അടൂർ ഉപജില്ലാതല വാർത്തവായന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഉപജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിലെ കുട്ടികൾക്കായാണ് മത്സരം നടന്നത്. ഓരോ സ്കൂളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ കുട്ടി വീതമാണ് പത്രവായനയിലും ക്വിസിലും മത്സരിച്ചത്. ഉപജില്ലാതല മത്സര വിജയികൾക്ക് ജില്ലാതലത്തിലും തുടർന്ന് സംസ്ഥാനതലത്തിലും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. സംസ്ഥാന സാമൂഹ്യശാസ്ത്ര കൗൺസിലിൻ്റെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര മേളയോടനുബന്ധിച്ചാണ് പത്രവായന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നത്. അടൂർ ഗവൺമെൻ്റ് യു.പി. സ്കൂളിൽ നടന്ന പരിപാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സീമ ദാസ് ഉദ്ഘാടനം ചെയ്തു.

സാമൂഹ്യശാസ്ത്ര ജില്ലാ കൺവീനർ സുനിൽ കുമാർ കെ., അധ്യാപകരായ ദിലീപ് കുമാർ എസ്., ശ്യാം , മനീഷ എന്നിവർ പങ്കെടുത്തു. സാമൂഹ്യ ശാസ്ത്രം സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺ പ്രമോദ് കുമാർ, സാമൂഹ്യശാസ്ത്രം കോന്നി ഉപജില്ല സെക്രട്ടറി എം.പി.ഷാജി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഹൈസ്കൂൾ വിഭാഗം പത്രവായന മത്സരത്തിൽ ചൂരക്കോട് എൻ.എസ്.എസ്. സ്കൂളിലെ ദേവിക ജി. ഓമനക്കുട്ടൻ ഒന്നാം സ്ഥാനവും എച്ച്.എസ്.കൊടുമണ്ണിലെ ജ്യോതിക എസ്. രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹയർ സെക്കൻ്ററി വിഭാഗത്തിൽ ചൂരക്കോട് എൻ.എസ്.എസ്. സ്കൂളിലെ സോജു സി. ജോസ് ഒന്നാം സ്ഥാനവും, അടൂർ ഗവ.ബോയ്സ് സ്കൂളിലെ പാർവ്വതി എസ്.നായർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ സി.എ.എം.എച്ച്.എസ്.കുറുമ്പുകരയിലെ ഗോവർധൻ ഒന്നാം സ്ഥാനവും ചൂരക്കോട് എൻ.എസ്.എസ്. സ്കൂളിലെ ദേവിക ജി. ഓമനക്കുട്ടൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹയർ സെക്കൻ്ററി വിഭാഗം ക്വിസ് മത്സരത്തിൽ അങ്ങാടിക്കൽ എസ്.എൻ.വി. എച്ച്.എസ്.എസിലെ ആർദ്ര എ. ഒന്നാം സ്ഥാനവും, ചൂരക്കോട് എൻ.എസ്.എസ്. സ്കൂളിലെ സോജു സി. ജോസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...