കാൽ നട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യയ്ക്കായി ഡിവൈഎഫ്ഐ യുവജന മൂന്നേറ്റം കോന്നി ബ്ലോക്ക് കാൽ നട പ്രചരണ ജാഥ മലയാലപ്പുഴയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എം അഖിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജിജോ മോഡി, രേഷ്മ മറിയം റോയി, എന്നിവർ സംസാരിച്ചു.

സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ മലയാലപ്പുഴ മോഹനൻ,സുജാത അനിൽ ,ലോക്കൽ സെക്രട്ടറി എസ് ബിജു, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ഷാജി എന്നിവർ പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗം വി ശിവകുമാർ സ്വാഗതവും മലയാലപ്പുഴ മേഖല പ്രസിഡൻ്റ്‌ വിനീത് വാസുദേവൻ നന്ദിയും പറഞ്ഞു. ശനിയാഴ്ച്ച ഇലക്കുളത്ത് നിന്ന് ആരംഭിക്കുന്ന ജാഥ കോന്നി ബ്ലോക്കിൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ഞായറാഴ്ച്ച വൈകീട്ട് 4ന് നരിയാപുരത്ത് സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...