ചിറ്റാറില്‍ നിര്‍ത്തിയിട്ടിരുന്ന മിനിലോറി ഉരുണ്ടു നീങ്ങി ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചു

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ചിറ്റാറില്‍ നിര്‍ത്തിയിട്ടിരുന്ന മിനിലോറി ഉരുണ്ടുനീങ്ങി വൈദ്യുതി ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ചിറ്റാര്‍ പഴയ ബസ് സ്റ്റാന്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന മിനിലോറിയാണ് പുറകിലേക്ക് ഉരുണ്ടുനീങ്ങിയത്. വാഹനത്തില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നില്ല. ലോറി പുറകിലേക്ക് ഉരുളുന്നത് കണ്ട് ആളുകള്‍ ഓടിമാറുകയും വാഹനങ്ങള്‍ പെട്ടന്ന് തന്നെ സ്ഥലത്ത് നിന്നും മാറ്റുകയും ചെയ്തതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. ലോറി ഉരുണ്ടുനീങ്ങിയ സമയം ഇതിന് പുറകിലേക്ക് എത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ പെട്ടെന്ന് തന്നെ ഒഴിഞ്ഞു മാറിയതിനാല്‍ അപകടം ഒഴിവായി. ലോറി ഇടിച്ചതിനെ തുടര്‍ന്ന് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റ്‌ രണ്ടായി വളയുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....

പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം. ഇന്ന്...

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...