പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ തലയില്‍ ചക്ക വീണു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ തലയില്‍ ചക്കവീണു. ഓമല്ലൂര്‍ സ്വദേശിയായ എന്‍.ഗംഗാധരന്‍ നായരുടെ തലയിലാണ് ചക്ക വീണത്. ജനറല്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്‍പില്‍ നിന്നിരുന്ന പ്ലാവില്‍ നിന്നാണ് ചക്ക അടര്‍ന്നു വീണത്. സംഭവത്തില്‍ ഗംഗാധരന്‍ നായരുടെ കൈമുട്ടുകള്‍ക്കും കാല്‍മുട്ടുകള്‍ക്കും പരിക്ക് സംഭവിച്ചു. മറ്റൊരു അസുഖത്തിന് ചികിത്സ തേടിയാണ് ഇദ്ദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയത്. ഡോക്ടറെ കണ്ടതിന് ശേഷം എച്ച്.എല്‍.എല്‍ ഫാര്‍മസിയില്‍ മരുന്ന് വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോള്‍ ആയിരുന്നു ചക്ക തലയില്‍ വീണത്.

സംഭവത്തെ തുടര്‍ന്ന് ബോധരഹിതനായ ഗംഗാധരന്‍ നായരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. അത്യാഹിത വിഭാഗത്തിന് തൊട്ടടുത്തായാണ് പ്ലാവ് നില്‍ക്കുന്നത്‌. ഇതിന് സമീപത്ത് കൂടി തന്നെയാണ് രോഗികള്‍ മരുന്ന് വാങ്ങാന്‍ പോകുന്നത്. രോഗികള്‍ നേരിടുന്ന  അപകടകരമായ സാഹചര്യത്തെ അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന്  ആശുപത്രിയില്‍ എത്തിയ രോഗികള്‍ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....