വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. അമ്മയെപ്പോലെ കരുതേണ്ട സ്ത്രീയെ തള്ളിയിട്ട് കഴുത്തൊടിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ക്ക് കൊണ്ടുപോകുന്നത് ചട്ടമ്പിത്തരമെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഈ ചട്ടമ്പിത്തരം കേരളത്തിലെ ജനങ്ങള്‍ക്ക് സ്വീകാര്യമല്ല. മര്യാദകേട് കാണിക്കരുത്. പരാക്രമം സ്ത്രീകളോട് അല്ല വേണ്ടൂവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

മന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാം. പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കാം പക്ഷേ തെരുവുനായ്ക്കളെപ്പോലെ ഒരു സ്ത്രീയുടെ നേരെ കുരച്ച് കൊണ്ട് ചാടുക, തള്ളിയിട്ട് പരിക്കേള്‍പ്പിക്കുക എന്നിങ്ങനെയുള്ള പരാക്രമങ്ങള്‍ സ്ത്രീകളോടല്ല വേണ്ടത്. ഇത് നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ലന്നും മര്യാദ അല്ലന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ പുതിയ കെ എസ് ആര്‍ ടി സി സമുച്ചയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....