യുദ്ധവിരുദ്ധ സർവ്വലോക സമാധാന സദസ്സ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോകസമാധാനത്തിനു ഭീഷണിയും നിരപരാധികളായ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ജീവനും സ്വത്തും സ്വന്തം രാജ്യംപോലും നഷ്ടപ്പെടുത്തുന്ന യുദ്ധഭീതിയിൽ നിന്നും ലോകത്തെ മോചിപ്പിക്കുവാൻ ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ ശക്തമായ നടപടികളുണ്ടാകണമെന്ന് ഡിസിസി പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആവശ്യപെട്ടു.

യുക്രയിൻ-റഷ്യ യുദ്ധം വേഗം അവസാനിപ്പിക്കുവാനും യുദ്ധത്തിന്റെ ഫലമായി മരണപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബത്തിനും പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനു വേണ്ട സഹായങ്ങൾക്ക് കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകളിൽനിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ പി സിസി വിചാർ വിഭാഗ് സംഘടിപ്പിച്ച “യുദ്ധവിരുദ്ധ സർവ്വലോക സമാധാന സദസ്സ്” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് ഏബ്രഹാം മാത്യു വീരപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡൻറ് അഡ്വ.എ.സുരേഷ് കുമാർ, വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് കുമാർ ചരളേൽ, ജില്ലാ ജനറൽ സെക്രട്ടറി ജോസ് പനച്ചയ്ക്കൽ, സാമുവൽ കിഴക്കുപുറം, അഡ്വ.ലാലു ജോൺ, റോജി പോൾ ഡാനിയേൽ,അബ്ദുൽ കലാം ആസാദ്, എം.എ സിദ്ധിഖ്, രാജൻ പടിയറ, പി.കെ ഇക്ബാൽ, അംജിത് അടൂർ, ജോഗീന്ദർ, ബിജു ഓലിക്കൽഡേവിഡ് തോമസ്, ചിത്ര രാമചന്ദ്രൻ, ജോയമ്മ സൈമൺ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...