പരാജയങ്ങൾ കോൺഗ്രസിനെ തളർത്തില്ല : ഐവാൻ ഡിസൂസ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 137 വർഷക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന് നിരവധി പരാജയങ്ങൾ നേരിട്ട രാഷ്ട്രീയ പ്രസ്ഥാനമാണെന്നും പരാജയങ്ങൾകൊണ്ട് കോൺഗ്രസിനെ തളർത്താനാവില്ലെന്നും എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഭവനിൽ സംഘടിപ്പിച്ച അംഗത്വ വിതരണ പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കർഷക സമരത്തിൽ ഉൾപ്പെടെ മോദി സർക്കാർ ഭരണത്തിൽ ഉണ്ടായ എല്ലാ ജനകീയ പ്രശ്‌നങ്ങളിലും കോൺഗ്രസ് ധീരവും ശക്തവുമായ ഇടപെടൽ നടത്തിയിരുന്നു. എന്നാൽ ബിജെപി വർഗ്ഗീയ ധ്രൂവീകരണം നടത്തിയാണ് യൂപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമെ സാധ്യമാകൂ എന്ന വസ്തുത ജനങ്ങൾ തിരിച്ചറിയുന്ന കാലം വിതൂരമല്ലെന്ന് ഐവാൻ ഡിസൂസ പറഞ്ഞു.  മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും വർഗീയ പ്രീളനങ്ങൾക്കും എതിരെ കോൺഗ്രസ് ശക്തമായി നിലകൊള്ളുമെന്നും അധികാരത്തിൽ തിരികെ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് പ്രദേശ് റിട്ടേണിംഗ് ഓഫീസർ വി.കെ.അറിവഴകൻ, ആന്റോ ആന്റണി എംപി, കെപിസിസി ജനറൽ സെക്രട്ടറിമാരായ എം.എം.നസീർ, പഴകുളം മധു, ഡിജിറ്റൽ മെമ്പർഷിപ്പ് ദേശീയ കോ ഓർഡിനേറ്റർ സ്വപ്‌നാ പാട്രോണിക്ക്‌സ്, കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, മുൻ ഡിസിസി പ്രസിസന്റുമാരായ കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, ബാബു ജോർജ്, മുൻ മന്ത്രി പന്തളം സുധാകരൻ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, കെപിസിസി സെക്രട്ടറിമാരായ എൻ.ഷൈലാജ്, റിങ്കു ചെറിയാൻ, ഡിസിസി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...