തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

വിളപ്പിൽശാല: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിളപ്പിൽശാല സ്വദേശി ആകാശ് (17) ആണ് മരിച്ചത്. ചാല ബോയ്സ് സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ആകാശ്. സ്കൂളിലേക്ക് പോകാൻ ബസ് കിട്ടാത്തതിനാൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ മരണം സംഭവിക്കുന്നത്. വീട്ടിലേക്ക് നടക്കുന്നതിനിടെ ക്ഷീണം തോന്നി ആകാശ് എള്ളുവിള പാലത്തിന് സമീപം ഇരുന്നു. എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് നാട്ടുകാരിൽ ഒരാൾ ആകാശിനോട് ചോദിച്ചിരുന്നു. ക്ഷീണം തോന്നി ഇരുന്നതാണെന്ന് ആകാശ് മറുപടിയും നൽകി. വെയിലത്ത് ഇരിക്കേണ്ട, വീട്ടിലേക്ക് പോകാൻ പറഞ്ഞ ശേഷം നാട്ടുകാരൻ അവിടെ നിന്നും മടങ്ങി. കുറേ കഴിഞ്ഞ് ഇതുവഴി നടന്നു പോയവരാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ ആകാശിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വിളപ്പിൽശാല ആശുപത്രിയിൽ എത്തിച്ചു. പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ആകാശിന് ഫിറ്റ്സ് രോഗം ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുനാട്ടില്‍ വയോധികനെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

0
പെരുനാട്: സ്കൂട്ടറിൽ യാത്ര ചെയ്ത വയോധികനെ വഴിയിൽ തടഞ്ഞു നിർത്തി ഹെൽമെറ്റ്‌...

ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു ; സഹപാഠിക്കെതിരെ കേസ്

0
ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു....

ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി

0
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി....

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാഞ്ഞെത്തിയത് ഹൈവേ പട്രോളിംഗ് സംഘത്തിന് നേരെ , ഇടിച്ചു തെറിപ്പിച്ചു...

0
കാസർകോട് : നിയന്ത്രണം വിട്ടെത്തിയ മാരുതി കാർ ഇടിച്ച് ഹൈവേ പട്രോളിംഗ്...