മണിമലയാറിന്‍റെ കൈവഴിയായ പനയമ്പാല തോടിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കണം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മണിമലയാറിന്‍റെ പ്രധാന കൈവഴികളിൽ ഒന്നായ പനയമ്പാല തോടിന് സംരക്ഷണഭിത്തി കെട്ടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ഉൾപ്പെട്ട പ്രദേശമായ മിസംപറമ്പ് നിവാസികളാണ് ആവശ്യവുമായി രംഗത്തെത്തിയത്. സംരക്ഷണ ഭിത്തി ഇല്ലാത്തതു മൂലം കനത്ത മഴയിൽ തോടിന്‍റെ തിട്ട ഇടിയുകയും വെള്ളം വീട്ടിലേക്ക് കയറുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. പത്തോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ കാൽനടയാത്രയ്ക്ക് പോലും യോഗ്യമായ വഴിയില്ല. തോടിന്‍റെ തിട്ടയിലൂടെ ഉണ്ടായിരുന്ന ചെറിയ വഴി പലയിടത്തും തിട്ട ഇടിഞ്ഞ് തോട്ടിലേക്ക് വീണതുമൂലം ഇല്ലാതെയായി. ഇതുമൂലം പല വീടുകളുടെ മുറ്റത്തൂടെയാണ് ആളുകൾ റോഡിൽ എത്തുന്നത്.

കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരെ ആളുകൾ ചുമലിലേറ്റിയാണ് ആശുപത്രിയിൽ എത്തിക്കുന്നത്. മല്ലപ്പള്ളി കുന്നന്താനം ഗ്രാമപഞ്ചായത്തുകൾക്ക് നടുവിലൂടെ ഒഴുകുന്ന തോടിന്‍റെ ഒരു ഭാഗത്ത് കുന്നന്താനം ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ വർഷങ്ങൾക്കു മുൻപേ സംരക്ഷണഭിത്തി കെട്ടിയിട്ടുണ്ട്. ഇതേ മാതൃകയിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്‍റെ വശവും സംരക്ഷണഭിത്തി കെട്ടണമെന്നാണ് ആവശ്യം. കോട്ടയം ജില്ലയിൽ ഉത്ഭവിച്ച് വിവിധ പഞ്ചായത്തുകളിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് മണിമലയാറുമായി ചേരുന്ന തോടാണ് ഇത്. കനത്ത മഴയിൽ തോട് കവിഞ്ഞാണ് പ്രദേശത്ത് വെള്ളം കയറുന്നത്. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഈ ആവശ്യം പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ; കോളേജിനായി പിരിച്ച പണത്തിന് കണക്കില്ലെന്ന്...

0
കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു....

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് പൊള്ളാച്ചിയും മുറിച്ചുമാറ്റാൻ ശ്രമം ; റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി...

0
കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം....

‘അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കും, നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കും’ ; ഇറാന്‍

0
ടെഹ്‌റാന്‍ : അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍. രാജ്യ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

0
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി...