ഒരു മാസത്തോളം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അലഞ്ഞ റോഹിങ്ക്യൻ ബോട്ട് തീരത്ത് അണഞ്ഞു

For full experience, Download our mobile application:
Get it on Google Play

ജക്കാര്‍ത്ത : ഒരു മാസത്തോളം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അലയുകയായിരുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് ഇന്തോനേഷ്യ തീരത്ത് എത്തിച്ചേര്‍ന്നു. 185 ഓളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഈ ബോട്ടിൽ സഞ്ചരിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. എത്തിച്ചേര്‍ന്ന അഭയാര്‍ത്ഥി സംഘത്തില്‍ 83 മുതിര്‍ന്ന പുരുഷന്മാരും 70 മുതിര്‍ന്ന സ്ത്രീകളും 32 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച ഇന്തോനേഷ്യന്‍ പ്രവിശ്യയായ ആഷെയിലാണ് തടി ബോട്ടില്‍ സഞ്ചരിച്ച യാത്രക്കാര്‍ എത്തിച്ചേര്‍ന്നത്. ഏതാണ്ട് 200 ഓളം അഭയാര്‍ത്ഥികളുമായാണ് തടി ബോട്ട് മ്യാന്മറില്‍ നിന്നും യാത്ര ആരംഭിച്ചതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടം നിറഞ്ഞ ഈ യാത്രയിൽ ഏതാണ്ട് 26 ഓളം പേര്‍ മരിച്ചതായും യുഎന്‍ ഏജന്‍സി അറിയിക്കുന്നുണ്ട്.

റോഹിങ്ക്യന്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും തിങ്ങിനിറഞ്ഞ തടി മത്സ്യബന്ധന ബോട്ട് നവംബര്‍ 25 നാണ് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും യാത്ര പുറപ്പെട്ടത്. കടലിലൂടെയുള്ള ഏതാണ്ട് ഒരു മാസം നീണ്ട യാത്രയ്ക്കിടെ കടല്‍ച്ചൊരുക്കും നിര്‍ജ്ജലീകരണവും ഭക്ഷണത്തിന്റെ ദൗര്‍ബല്യവും മൂലമാണ് ഇത്രയേറെ അഭയാര്‍ത്ഥികള്‍ മരിച്ചതെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോൾ ഇൻഡോനേഷ്യയിൽ എത്തിചേർന്നിരിക്കുന്ന അഭയാര്‍ത്ഥികളില്‍ മിക്കവരും ക്ഷീണിതരും അവശരുമാണ്.

മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടുകൾ പ്രകാരം ഡിസംബര്‍ 4 ന് എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് കപ്പല്‍ മലേഷ്യന്‍ കടലില്‍ നിന്ന് പടിഞ്ഞാറ് ഇന്തോനേഷ്യന്‍ കടലിലേക്കും തുടര്‍ന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപമുള്ള ഇന്ത്യന്‍ കടലിലേക്കും നീങ്ങാന്‍ തുടങ്ങിയിരുന്നുവെന്നാണ്. അഭയാര്‍ഥികളെ സഹായിക്കണമെന്ന് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി ഇന്ത്യന്‍ ഇന്തോനേഷ്യന്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് ഇന്ത്യന്‍ കപ്പലുകള്‍ ബോട്ടിനെ സമീപിച്ചിരുന്നതായുമാണ് വിവരം ലഭിപ്പിക്കുന്നത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....

ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി

0
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. യുദ്ധത്തിനെതിരെ...

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷം ; വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സിപിഐയുടെ...