കമാനം പൊളിച്ചു മാറ്റുന്നതിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ അമ്മയ്ക്കും മകൾക്കും പരുക്ക്

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിൻകര :  നിയമ വിരുദ്ധമായി സ്ഥാപിച്ച കമാനം പൊളിച്ചു മാറ്റുന്നതിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ അമ്മയ്ക്കും മകൾക്കും ഗുരുതര പരുക്ക്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു  സംഭവം. പൂഴിക്കുന്ന് ബി.പി. നിവാസിൽ ബിജുവിന്‍റെ ഭാര്യയും പൊഴിയൂർ കുടുംബാരോഗ്യ കേന്ദ്രം നഴ്സുമായ ലേഖയ്ക്കും (44) മകൾ വിശ്വഭാതി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനി അനുഷ എന്നിവർക്കാണ് പരുക്കേറ്റത്.

ലേഖയുടെ ചുണ്ടിലും താടിയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. തലയോട്ടിയില്‍ പൊട്ടലുണ്ട്. പല്ലുകൾ ഇളകിപ്പോയി. ശ്വാസകോശത്തിനും ക്ഷതം സംഭവിച്ചു. അനുഷയ്ക്ക് മൂക്കിനാണ് പ്രധാന പരുക്ക്. വീഴ്ചയിൽ ശരീരത്തിലും ചതവുണ്ട്. അപകടം സംഭവിച്ച ഉടൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെ നിന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയും നടത്തി. മൂന്നു ദിവസത്തെ ചികിത്സയ്ക്ക് മാത്രം രണ്ടു ലക്ഷത്തോളം രൂപ കുടുംബത്തിനു ചിലവായി.

തിരക്കുള്ള റോഡില്‍ അശ്രദ്ധയോടെ കമാനം അഴിച്ചു മാറ്റിയതാണ് അപകടത്തിനു കാരണമായത്. മാറ്റുന്നതിനിടെ ഒട്ടേറെ വാഹനങ്ങൾ കമാനത്തിന്‍റെ താഴെക്കൂടി കടന്നു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ സ്കൂട്ടറിൽ അതുവഴി കടന്നു പോയ ലേഖയും മകളും നിർഭാഗ്യവശാൽ അടിയിൽപ്പെടുകയായിരുന്നു. ഞായറാഴ്ച തന്നെ നെയ്യാറ്റിൻകര പോലീസിന്‍റെ ശ്രദ്ധയിൽ എത്തിച്ചെങ്കിലും കേസെടുത്തില്ലെന്ന് ലേഖയുടെ ബന്ധുക്കൾ കുറ്റപ്പെടുത്തി. കമാനം വാടയ്ക്കു നൽകുന്ന ആൾ (ഉടമ), ക്ലബ് ഭാരവാഹികൾ എന്നിവർക്കെതിരെ ആണ് കേസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...