കഠിനമായ തലവേദനയോ? കാരണങ്ങള്‍ ഇവയുമാകാം

For full experience, Download our mobile application:
Get it on Google Play

വളരെ കഠിനമായ തലവേദന വരുമ്പോള്‍ അത് എങ്ങനെയെങ്കിലും മാറാനാണ് എല്ലാവരും കാത്തിരിക്കുക. ഇതിനായി വേദനസംഹാരികളും മറ്റും പലരും കഴിക്കാറുണ്ട്. എന്നാല്‍ തലവേദന ശരീരം തരുന്ന ചില ലക്ഷണങ്ങളോ സൂചനകളോ ആകാം. തലവേദനയുണ്ടാകാനുള്ള ചില കാരണങ്ങളായി ഹാര്‍വാര്‍ഡ് ഹെല്‍ത്ത് ലെറ്റര്‍ ക്രോഡീകരിക്കുന്ന ഏഴ് കാര്യങ്ങള്‍ അറിയാം.

മാനസിക പിരിമുറുക്കം
മാനസിക പിരിമുറുക്കം തോളിലേയും കഴുത്തിലേയും പേശികള്‍ മുറുകാന്‍ കാരണമാകുന്നു. ഇത് തലച്ചോര്‍ തലവേദനയായി മനസിലാക്കും.

ഭക്ഷണശീലം
ഭക്ഷണശീലങ്ങളിലെ മാറ്റങ്ങളും ചില പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങളും ചെന്നിക്കുത്തിന് കാരണമാകും. ചോക്ലേറ്റുകള്‍, സിട്രസ് പഴങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, ഉള്ളി മുതലായവ ചിലരില്‍ രൂക്ഷമായ തലവേദനയുണ്ടാക്കും.

മദ്യപാനം
മദ്യപാനം തലവേദന ഉണ്ടാകാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. മദ്യപാനത്തിന്റെ അളവും മദ്യത്തിന്റെ സ്വഭാവവും അനുസരിച്ച് ഓരോരുത്തര്‍ക്കും ഇതിന്റെ തീവ്രതയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം.

അന്തരീക്ഷം
നിങ്ങളുടെ മുറിയിലെ ലൈറ്റിംഗ്, തണുപ്പ്, ചൂട്, ഹ്യുമിഡിറ്റി, രൂക്ഷമായ ചില മണങ്ങള്‍, പുക, പൊടി എന്നിവയെല്ലാം ചെന്നിക്കുത്തിന് കാരണമാകാം. ഇവയെ കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നത് സ്ഥിരമായി വരുന്ന തലവേദന കുറയ്ക്കാന്‍ സഹായിക്കും.

ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മയും ഉറക്കത്തിലെ ക്രമവ്യത്യാസങ്ങളും വല്ലാതെ തലവേദനയുണ്ടാക്കാം. കൃത്യസമയത്ത് ഉറങ്ങി കൃത്യസമയത്ത് എഴുന്നേല്‍ക്കാന്‍ പരിശ്രമിക്കണം.

കാപ്പി
സാധാരണയായി നിങ്ങള്‍ കാപ്പി കുടിയ്ക്കുന്ന ശീലമുള്ളയാളാണെങ്കില്‍ പെട്ടെന്ന് ആ ശീലം ഉപേക്ഷിക്കുന്നത് രൂക്ഷമായ തലവേദനയ്ക്ക് കാരണമാകാം. ഹൃദയമിടിപ്പിനൊപ്പം പെട്ടെന്ന് രക്തധമിനികള്‍ ചെറുതായി വീര്‍ത്തുവരുന്നതാണ് ഈ രൂക്ഷമായ തലവേദനയ്ക്ക് കാരണമാകുന്നത്. പടിപടിയായി വേണം കാപ്പി കുടിയ്ക്കാനുള്ള ശീലം ഉപേക്ഷിക്കാന്‍.

ഹോര്‍മോണുകള്‍
ഈസ്ട്രജന്‍ ഹോര്‍മോണിന്റെ വ്യതിയാനം സ്ത്രീകളില്‍ ചെന്നിക്കുത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ക്ക് കടുത്ത തലവേദന വരാനുള്ള സാധ്യത കൂടുതലാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...