പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ത്ഥി കളമശ്ശേരിയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കളമശേരി എസ്സിഎംഎസ് കോളജിനു മുന്നിൽ കാർ യുടേൺ എടുക്കുന്നതിനിടെ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. എസ്സിഎംഎസ് കോളജിലെ ബിബിഎ രണ്ടാം വർഷ വിദ്യാർഥി സോൻസ് ആന്റണി സജി (19) ആണ് മരിച്ചത്. പത്തനംതിട്ട നന്നുവക്കാട് തെള്ളകം പുതുപ്പറമ്പിൽ പി.എ. സജിമോന്റെയും (കുട്ടപ്പായി) പി.ജെ.ഷീജയുടെയും മകനാണ് സോൻസ് ആന്റണി സജി.

ആലുവ ഭാഗത്തുനിന്നു വരികയായിരുന്ന കാർ ഇടിച്ചതിനെ തുടര്‍ന്ന് സോൻസ് ആന്റണി പാലത്തിന് അടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു. കോളജിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെയായിരുന്നു അപകടം. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റ് എക്സിക്യുട്ടീവ്‌ അംഗവും കുമ്പഴയിലെ സെന്റ്‌ മേരീസ് ഓട്ടോ പാര്‍ട്സ് എന്ന സ്ഥാപനത്തിന്റെ ഉടമയുമാണ് പിതാവ് സജി. റെബേക്ക ഗ്രേസി സജി, ഹന്നാ മേരി സജി എന്നിവര്‍ സഹോദരിമാരാണ്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...