ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു ; കാമുകനും നാല് സുഹൃത്തുക്കളും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാറശ്ശാല: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ നക്ഷത്രഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ കാമുകനും നാലു സുഹൃത്തുക്കളും പിടിയില്‍. പെണ്‍കുട്ടിയുടെ കാമുകനായ ആലുവയ്ക്കു സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസിൽ അജിൻസാം(23), ഇയാൾക്ക് സഹായങ്ങൾ ചെയ്ത് നൽകിയ കാലടി കിഴക്കാപുറത്ത് കുടി വീട്ടിൽ അഖിലേഷ്(23), കിഴക്കുംഭാഗം കാഞ്ഞൂർ കാച്ചപ്പള്ളി വീട്ടിൽ ജെറിൻ(29), കിഴക്കുംഭാഗം കാഞ്ഞൂർ ഐക്കംപുറത്ത് പൂർണിമ നിവാസിൽ പൂർണിമ(21), വൈക്കം കായിപ്പുറത്ത് വീട്ടിൽ ശ്രുതി(25) എന്നിവരെയാണ് പാറശ്ശാല പോലീസ് സമീപം കാലടിയിൽ നിന്നു പിടികൂടിയത്.

സ്കൂൾ വിദ്യാർഥിയുമായി അജിൻസാം ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് നാലു സുഹൃത്തുക്കളോടൊപ്പം രാത്രിയിൽ പാറശ്ശാലയിലെത്തി കുട്ടിയെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയി. നെയ്യാറ്റിൻകരയിലെ നക്ഷത്രഹോട്ടലിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. അടുത്ത ദിവസം മുതൽ അജിൻ സാമിനെ ഫോണിൽ ലഭിക്കാതെ വന്നതോടെയാണ് പെൺകുട്ടി പീഡനത്തിനിരയായ സംഭവം വീട്ടിൽ അറിയിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകി. പാറശ്ശാല എസ്എച്ച്.ഒ ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജി എസ്എസ്, എഎസ്ഐ മിനി, എസ് സിപിഒ സാബു, സിപിഒ സുനിൽകുമാർ, സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് ജി. സുകുമാരൻ നായർ

0
പെരുന്ന: മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് എൻഎസ്എസ്...

‘നിലവിലെ സാഹചര്യങ്ങളിൽ അസ്വസ്ഥൻ’ ; ജന്തർമന്ദറിലെ സമരക്കാരെ പിന്തുണച്ച് ശശി തരൂർ

0
ന്യൂഡൽഹി : രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കും തൊഴിലില്ലായ്മയ്ക്കുമെതിരേ കോക്രോച്ച് ജനതാ പാർട്ടി...

കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി. കുപ്പിച്ചില്ല് കൊണ്ട് കൈയ്യില്‍...

ലഹരിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്

0
കൊച്ചി: ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി...