പീരുമേട് പഞ്ചായത്തിൽ മിച്ച ബജറ്റ് അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പീരുമേട്: പീരുമേട് പഞ്ചായത്തിൽ 19,79,450 രൂപയുടെ മിച്ച ബജറ്റ് വൈസ് പ്രസിഡൻ്റ് ലക്ഷമി ഹെലൻ അവതരപ്പിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ 31,75,23, 921 രൂപ വരവും 31,55, 44, 471 രൂപ ചിലവും 19,79,450 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡൻ്റ് ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. നജിം , ഭരണസമിതി അംഗങ്ങൾ പങ്കെടുത്തു. ഭവനനിർമാണ മേഖലയിൽ 1 കോടി 60 ലക്ഷം രൂപ, മാലിന്യസംസ്കരണത്തിന് 45 ലക്ഷം രൂപ, ഉല്പാദത മേഖലക്ക് 1 കോടി 78 ലക്ഷം രൂപ, ആരോഗ്യ വിദ്യാഭ്യാസമേഖലക്ക് 47 ലക്ഷം രൂപ, ദാരിദ്ര്യ നിർമാർജനത്തിന് 7 കോടി രൂപ, കുടിവെള്ള പദ്ധതിക്ക് 50 ലക്ഷം രൂപ, പശ്ചാത്തല മേഖലക്ക് 4 കോടി 72 ലക്ഷം രൂപ ഉൾപ്പെടെ മുപ്പത്തിയൊന്നു കോടി എഴുപതിയഞ്ച് ലക്ഷേത്തി ഇരുപത്തിമൂവായിരത്തിതൊള്ളായിരത്തി ഇരുപതൊന്ന് രൂപയുടെ വരവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻ്റ് ലക്ഷമി ഹെലൻ അവതരിപ്പിച്ചത്. ബജറ്റിൻ മേലുള്ള ചർച്ച ഒൻപതാം തിയതി നടക്കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...