Skip to content

മലമൂത്ര വിസര്‍ജനം നടത്തിയതിന് അങ്കണവാടിയിലെ കുട്ടിയെ അധ്യാപിക മര്‍ദിച്ചു

കോഴിക്കോട്: മലമൂത്ര വിസര്‍ജനം നടത്തിയതിന് അങ്കണവാടിയിലെ കുട്ടിയെ അധ്യാപിക മര്‍ദിച്ചു. കോഴിക്കോട് കൊയിലാണ്ടി പുതുക്കുടി അങ്കണവാടി അധ്യാപിക രേഷ്മയ്‌ക്കെതിരെയാണ് കുട്ടിയുടെ ബന്ധുക്കള്‍ പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ ഐസിഡിഎസ് രേഷ്മയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വ്യാഴാഴ്ച അങ്കണവാടിയിൽ വെച്ച് കുട്ടി മലമൂത്രവിസർജനം നടത്തിയതിനെ തുടർന്നാണ് അധ്യാപിക കുട്ടിയെ മർദ്ദിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്. വൈകിട്ട് കുളിപ്പിക്കുന്ന സമയത്ത് കുട്ടിയുടെ കാലില്‍ പാടുകള്‍ കണ്ട് അന്വേഷിച്ചപ്പോഴാണ് മർദനവിവരം അറിയുന്നത്. തുടർന്ന് കുട്ടിയെ കൊയിലാണ്ടിയിലെ ആശുപത്രിയിൽ കാണിച്ചപ്പോൾ ഡോക്ടർമാർ പരാതി നൽകാൻ നിർദേശിക്കുകയായിരുന്നു. സംഭവത്തിൽ ഐസിബിഎസ് അധ്യാപികയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. പോലീസും വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – eastindiabroadcasting@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  3. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  4. രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന

  5. ‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ

Share on WhatsApp

Share this story

മലമൂത്ര വിസര്‍ജനം നടത്തിയതിന് അങ്കണവാടിയിലെ കുട്ടിയെ അധ്യാപിക മര്‍ദിച്ചു pathanamthittamedia.com