Obituary
മുതിർന്ന തെലുങ്ക് നടൻ ഗിരി ബാബു അന്തരിച്ചു
ബംഗളൂരു: മുതിർന്ന തെലുങ്ക് നടനും സംവിധായകനും നിർമാതാവുമായ ഗിരി ബാബു (80) അന്തരിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ഹൈദരാബാദ് കൊണ്ടാപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു അന്ത്യം. നടൻ ചിരഞ്ജീവി, സംവിധായകൻ അനിൽ രവിപുഡി, ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ 600-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
വില്ലൻ വേഷങ്ങളിലും ഹാസ്യകഥാപാത്രങ്ങളിലും സ്വഭാവവേഷങ്ങളിലും ഗിരി ബാബു ഒരുപോലെ തിളങ്ങി. മൂന്ന് സിനിമകൾ സംവിധാനം ചെയ്യുകയും നാല് സിനിമകൾ നിർമിക്കുകയും ചെയ്തു.ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ രവിനുതല ഗ്രാമത്തിലാണ് ഗിരി ബാബുവിന്റെ ജനനം. യെറ ശേഷഗിരി റാവു എന്നാണ് യഥാർഥ പേര്. ചെറുപ്പത്തിൽ തന്നെ നാടകങ്ങളിലും അഭിനയത്തിലും താത്പര്യം കാണിച്ചിരുന്ന അദ്ദേഹം 1973-ൽ ‘ജഗമേ മായ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കത്തിൽ നായകവേഷങ്ങൾ ചെയ്‌ത അദ്ദേഹം പിന്നീട് വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും ജനപ്രീതി നേടി.
1977-ൽ പുറത്തിറങ്ങിയ പുരാണ ചിത്രമായ ‘കുരുക്ഷേത്ര’യിലെ ദുശ്ശാസന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ജ്യോതി’, ‘പസിവാടി പ്രാണം’, ‘ഹലോ ബ്രദർ’, ‘സിസിന്ദ്രി’, ‘ലിറ്റിൽ സോൾജിയേഴ്സ്’, ‘നിന്നേ പെള്ളാഡത്ത’ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ‘ഗമ്യം’, ‘ഗീത ഗോവിന്ദം’, ‘ജാതി രത്നാലു’, ‘മോസ്റ്റ് എലിജിബിൾ ബാച്ചിലർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പുതുതലമുറ താരങ്ങൾക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
സിക്കിമിലെ സിലിഗുരി ഇടനാഴിക്ക് സമീപം ചൈനീസ് യുദ്ധവിമാനം : ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതായി റിപ്പോർട്ട്
-
ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരം ; മോദിയുടെ ‘400 പാർ’ മുദ്രാവാക്യം ഓർമ്മിപ്പിച്ച് കോൺഗ്രസിന്റെ പരിഹാസം
-
ഷെയ്ഖ് ഹസീനയുടെ മടക്കയാത്രയ്ക്ക് കർശന വ്യവസ്ഥകളുമായി ഇന്ത്യ ; രണ്ട് പ്രധാന ഉപാധികൾ മുന്നോട്ട് വെച്ചു
Most read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന
-
‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ


