Skip to content

ഷെയ്ഖ് ഹസീനയുടെ മടക്കയാത്രയ്ക്ക് കർശന വ്യവസ്ഥകളുമായി ഇന്ത്യ ; രണ്ട് പ്രധാന ഉപാധികൾ മുന്നോട്ട് വെച്ചു

ന്യൂഡൽഹി/ധാക്ക: 2024-ൽ ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങളെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ താത്‌പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ നിശ്ശബ്ദ അനുമതിയോടെയാണ് ഹസീന ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് ബി.ബി.സി ബംഗ്ലാ റിപ്പോർട്ട് ചെയ്തു. ഹസീനയുടെ സുരക്ഷ ഉറപ്പാക്കുകയും നിഷ്പക്ഷമായ വിചാരണയ്ക്കുള്ള അവസരം നൽകുകയും വേണമെന്ന വ്യവസ്ഥയിലാണ് ഇന്ത്യ ഈ നീക്കത്തിന് പിന്തുണ നൽകുന്നതെന്നാണ് പേരുവെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്.

ഹസീനയുടെ മടക്കയാത്ര

സുഗമമാക്കുന്നതിനായി ഇന്ത്യ പ്രധാനമായും രണ്ട് ഉപാധികളാണ് ബംഗ്ലാദേശിന് മുന്നിൽ വെച്ചിട്ടുള്ളത്. ആദ്യത്തെ ഉപാധി, ഹസീനയെ തിരികെ കൊണ്ടുപോകുന്നതിൽ ബംഗ്ലാദേശ് സൈന്യം നേരിട്ട് പങ്കാളികളാകണം എന്നതാണ്. 2024 ഓഗസ്റ്റ് 5-ന് ബംഗ്ലാദേശ് സൈന്യത്തിന്റെ്റെ പ്രത്യേക വിമാനത്തിലാണ് ഹസീന ഇന്ത്യയിൽ എത്തിയത്. അതിനാൽ അതേ സൈനിക സംവിധാനം ഉപയോഗിച്ചോ അല്ലെങ്കിൽ കരയതിർത്തിയിലെ നിശ്ചിത കേന്ദ്രത്തിൽ വെച്ചോ സൈന്യത്തിന്റെ മേൽനോട്ടത്തിൽ ഹസീനയെ സ്വീകരിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

രണ്ടാമത്തെ ഉപാധി ഹസീനയ്ക്കെതിരെയുള്ള നിയമനടപടികളുമായി ബന്ധപ്പെട്ടതാണ്. ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിട്ടുള്ള സാഹചര്യത്തിൽ, അവർക്ക് വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാനുള്ള അവസരവും ജൂലായിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വീണ്ടും ന്യായമായ വിചാരണയും ഉറപ്പുനൽകണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെയും ആഗോള മാധ്യമങ്ങളുടെയും നിരീക്ഷണത്തിലായിരിക്കണം ഈ നിയമനടപടികൾ നടക്കേണ്ടതെന്നും ഹസീനയെ തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  3. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  4. രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന

  5. ‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ

Share on WhatsApp

Share this story

ഷെയ്ഖ് ഹസീനയുടെ മടക്കയാത്രയ്ക്ക് കർശന വ്യവസ്ഥകളുമായി ഇന്ത്യ ; രണ്ട് പ്രധാന ഉപാധികൾ മുന്നോട്ട് വെച്ചു pathanamthittamedia.com