Skip to content

​വിവാദ വെളിപ്പെടുത്തലുകൾക്കിടെ പ്രതികരണവുമായി സോണിയാ ഗാന്ധി ; നാഷണൽ ഹെറാൾഡ് കേസിൽ ഒരു പൈസ പോലും വാങ്ങിയിട്ടില്ല

ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍‍ഡ് കേസ് കെട്ടിച്ചമച്ചതാണെന്നും ഒരു രൂപപോലും താനോ രാഹുല്‍ ഗാന്ധിയോ കൈപ്പറ്റിയിട്ടില്ലെന്നും സോണിയ ഗാന്ധിയുടെ തുറന്നെഴുത്ത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഗാന്ധി കുടുംബത്തിന് നല്‍കിയത് കൂട്ടായ തീരുമാനമായിരുന്നെന്നും ബിലോഗിംഗ് എ ജേര്‍ണി ഓഫ് ലവ് എന്ന ഓര്‍മ്മക്കുറിപ്പില്‍ സോണിയ ഗാന്ധി വെളിപ്പെടുത്തി. പ്രധാനമന്ത്രിയാകാനുള്ള പ്രണബ് മുഖര്‍ജിയുടെ താല്‍പര്യം തന്നെ അമ്പരപ്പിച്ചെന്ന സോണിയയുടെ പരാമര്‍ശത്തെ പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി ചോദ്യം ചെയ്തു.

ദിവസങ്ങളോളം ഇഡിയുടെ മുന്‍പിലിരുന്നത് വിവരിച്ചാണ് നാഷണല്‍ ഹെറാള്‍ഡ് കേസ് കെട്ടിച്ചമച്ചതാണന്നും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുള്ള ആയുധമാത്രമാണെന്നും സോണിയ പുസ്തകത്തില്‍ വിവരിക്കുന്നത്. സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ സ്വീകരിച്ച നടപടികളെല്ലാം നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു. കണക്കുകളെല്ലാം കൃത്യമാണ്. മരുമകന്‍ റോബര്‍ട്ട് വദ്രയെ ക്രിമിനലായി ചിത്രീകരിക്കാനാണ് ശ്രമം. തെറ്റായ രേഖകള്‍ നല്‍കി മാധ്യമങ്ങളിലൂടെ 10 വര്‍ഷമായി അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും സോണിയ ആരോപിച്ചു.

അധികാരം ഒഴിയാന്‍ തയ്യാറല്ലെന്ന രാഷ്ട്രീയ ആരോപണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു മല്ലികാര്‍ജുന്‍ ഖര്‍ഗയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വന്നത്. അതോടെ താന്‍ സ്വതന്ത്രയായെന്നും സോണിയ ഗാന്ധി എഴുതുന്നു.
പുസ്തകത്തില്‍ പലയിടത്തും നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തുന്ന സോണിയ ഗുജറാത്ത് കലാപത്തിന്‍റെ പേരില്‍ മോദിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ വാജ്പേയ് ആലോചിച്ചിരുന്നെന്നും എന്നാല്‍ പാര്‍ട്ടിയിലെ സമ്മര്‍ദ്ദത്തില്‍ തീരുമാനം മാറ്റുകയായിരുന്നുവെന്നും കുറിക്കുന്നു. ഇന്ദിരഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധമുണ്ടാക്കിയ മാനസികാഘാതം വിവരിക്കുന്ന സോണിയ, രാജീവ് ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചതില്‍ മുന്‍ പ്രധാനമന്ത്രിമാരായ വി പി സിംഗിനും ചന്ദ്രശേഖറിനെയും കുറ്റപ്പടുത്തുന്നു

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പം ക്ഷണിച്ചാണ് അവസാനമായി രാജീവ് ഗാന്ധി പത്ത് ജന്‍പഥില്‍ നിന്ന് പോയതെന്നും സോണിയ വേദനയോടെ വിവരിക്കുന്നു. അതേ സമയം 2010ല്‍ പ്രധാനമന്ത്രിയാകാന്‍ പ്രണബ് മുഖര്‍ജി താല്‍പര്യം പ്രകടിപ്പിച്ചെന്ന പരാമര്‍ശത്തെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി ചോദ്യം ചെയ്തു. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാര്‍ക്കും പ്രധാനമന്ത്രി പദം ആഗ്രഹിച്ച് കൂടേയെന്നും സോണിയ ഗാന്ധി ഞെട്ടുന്നത് എന്തിനാണെന്നും ശര്‍മ്മിഷ്ഠ മുഖര്‍ജി ചോദിച്ചു. ബൊഫോഴ്സ് കേസിനെ കുറിച്ചും യുപിഎ കാലത്തെ അഴിമതികളെ കുറിച്ചും മിണ്ടാത്ത സോണിയ അസത്യം പ്രചരിപ്പിക്കുകയാണെന്ന് ബിജെപി വിമര്‍ശിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

  4. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  5. പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ ആദ്യം സമ്മതിച്ചു ; പിന്നീട് നിലപാട് മാറ്റിയതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ് സോണിയ

Share on WhatsApp

Share this story

​വിവാദ വെളിപ്പെടുത്തലുകൾക്കിടെ പ്രതികരണവുമായി സോണിയാ ഗാന്ധി ; നാഷണൽ ഹെറാൾഡ് കേസിൽ ഒരു പൈസ പോലും വാങ്ങിയിട്ടില്ല pathanamthittamedia.com