Skip to content

വന്ദേമാതരം വിഷയം രാഷ്ട്രീയ വിവാദമാക്കാൻ ബി.ജെ.പി ; ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ അനാദരവ് കാണിച്ചെന്ന് ആരോപണം

തിരുവനന്തപുരം: മന്ത്രി അതൃപ്തി പ്രകടിപ്പിച്ച് സീറ്റിൽ ഇരുന്നതിനെ രാഷ്ട്രീയ വിവാദമാക്കി ബിജെപി. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ വന്ദേമാതരം ചൊല്ലിയപ്പോൾ അനാദരവ് കാണിച്ചെന്നാണ് വിമർശനം. അജണ്ടയിൽ ഈശ്വര പ്രാർത്ഥന കാണിച്ച് ചൊല്ലിയത് വന്ദേമാതരമാണെന്ന പ്രതികരണവുമായി ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയും രംഗത്തെത്തി. കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ പരിപാടിക്കിടയിലാണ് വിവാദ സംഭവം. മുള്ളേരിയ കുടുംബാംരോഗ്യ കേന്ദ്രത്തിൽ ലാബിന്റെ ഉദ്ഘാടനത്തിലാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ പങ്കെടുത്തത്.

ഉദ്ഘാടന ചടങ്ങ് ആരംഭിക്കുമ്പോൾ തന്നെ വന്ദേമാതരം ചൊല്ലി. ആദ്യ രണ്ട് ശ്ലോകങ്ങൾ ചൊല്ലിയപ്പോൾ വേദിയിലുള്ള എല്ലാവരും എഴുന്നേറ്റുനിന്നു. വന്ദേമാതരം പൂർണമായി ചൊല്ലുകയാണെന്ന് മനസ്സിലായപ്പോൾ ആരോഗ്യമന്ത്രി വേദിയിൽ വച്ച് തന്നെ അതൃപ്തി പ്രകടമാക്കി. ജില്ലാ കളക്ടർ ശ്രീധന്യാ സുരേഷിനോടും, രാജ്മോഹൻ ഉണ്ണിത്താൻ എംപി യോടും അതൃപ്തി പറഞ്ഞശേഷം ചൊല്ലുന്നതിനിടയ്ക്ക് തന്നെ ഇരിപ്പിടത്തിൽ ഇരുന്നു. എന്നാൽ ഡിസിസി അധ്യക്ഷൻ ഫൈസലും, നീലകണ്ഠൻ എംഎൽഎയും വന്ദേമാതരം ചൊല്ലി തീരുന്നതുവരെ എഴുന്നേറ്റുനിന്നു. സർക്കാർ ചട്ടത്തിന് വിരുദ്ധമായാണ് കാര്യങ്ങൾ നടന്നതെന്ന് കെ മുരളീധരൻ.

ബിജെപി വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ്. വന്ദേമാതരത്തോട് അനാദരവ് കാണിച്ചെന്നും നിയമം നടപ്പിലാക്കേണ്ടവർ തന്നെയാണ് ലംഘിച്ചതെന്നും വിമർശനം. ആരോഗ്യമന്ത്രിക്കും മറ്റു നേതാക്കൾക്കും രാഷ്ട്രീയമുണ്ടാകും. എന്നാൽ ജില്ലാ കളക്ടറിൽ നിന്നുള്ള രീതി ശരിയായില്ലെന്നും ബിജെപി നേതാക്കൾ.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ ആദ്യം സമ്മതിച്ചു ; പിന്നീട് നിലപാട് മാറ്റിയതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ് സോണിയ

Share on WhatsApp

Share this story

വന്ദേമാതരം വിഷയം രാഷ്ട്രീയ വിവാദമാക്കാൻ ബി.ജെ.പി ; ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ അനാദരവ് കാണിച്ചെന്ന് ആരോപണം pathanamthittamedia.com