സിക്കിമിലെ സിലിഗുരി ഇടനാഴിക്ക് സമീപം ചൈനീസ് യുദ്ധവിമാനം : ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതായി റിപ്പോർട്ട്
സിക്കിം: ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്. ഏതാണ്ട് കാൽ മണിക്കൂറിലേറെ നേരം ചൈനീസ് യുദ്ധ വിമാനം ഇന്ത്യൻ അതിർത്തിക്കുള്ളിലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന റിപ്പോർട്ടുകൾ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് രംഗത്തെത്തി. നരേന്ദ്രമോദിയുടെ കണ്ണുകൾ എവിടെ പോയെന്ന് കോൺഗ്രസ് ചോദിച്ചു. സിക്കിമിൽ ചൈനീസ് സൈനിക വിമാനം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നെങ്കിലും വിഷയത്തിൽ സർക്കാരോ പ്രതിരോധമന്ത്രാലയമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
രണ്ട് ദിവസങ്ങൾക്ക് മുമ്പ്, നവംബർ 12 -ന് സിക്കിമിന് മുകളിൽ 20 മുതൽ 25 മിനിറ്റോളം ചൈനീസ് യുദ്ധ വിമാനം തുടർന്നതായാണ് വിവരം. ചൈനീസ് വിമാനം ഇന്ത്യൻ അതിർത്തി കടന്നതിന് പിന്നാലെ ഇന്ത്യൻ വ്യോമസേന ചൈനീസ് വിമാനത്തെ നിരീക്ഷിക്കുകയും മടങ്ങാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപമാണ് സംഭവം നടന്നതെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. എന്നാൽ, വ്യോമാതിർത്തി ലംഘനം സംബന്ധിച്ച് വ്യോമസേനയോ സർക്കാരോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന
-
‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ





