പതിനഞ്ചുകാരനെ ലൈം​ഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: 15കാരനെ ലൈം​ഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. യുഎസിലാണ് സംഭവം നടന്നത്. അർക്കൻസാസ് പള്ളിയിൽ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനെ വശീകരിച്ച് ഇരുപത്താറുകാരിയായ റീഗൻ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് കേസ്. ലിറ്റിൽ റോക്ക് ഇമ്മാനുവൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ സന്നദ്ധസേവനം നടത്തുന്നതിനിടെ 2020 മുതൽ 15 വയസ്സുകനെ ലൈം​ഗികമായി ദുരുപയോഗം ചെയ്തിരുന്നതായി തെളിഞ്ഞെന്ന് പോലീസ് വ്യക്തമാക്കി. കോടതി രേഖകൾ പ്രകാരം, മകൻ്റെ ഫോണിൽനിരവധി സന്ദേശങ്ങൾ കണ്ടതിനെത്തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പാസ്റ്ററെ വിവരം അറിയിച്ചു.

കുട്ടിക്ക് ന​ഗ്ന ചിത്രങ്ങൾ അയച്ച് വശീകരിച്ചതിന് ശേഷമാണ് പീഡനമെന്നും പറയുന്നു. ലിറ്റിൽ റോക്ക് ക്രിസ്ത്യൻ അക്കാദമിയിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു യുവതി. 15കാരനുമായി ശാരീരിക ബന്ധമില്ലെന്നാണ് യുവതി പറഞ്ഞത്. കേസിന് പിന്നാലെ ഇവരെ സസ്പെൻഡ് ചെയ്തു. കാറിലും വീട്ടിലും വെച്ചാണ് 15കാരനെ ലൈം​ഗിക പീഡനത്തിനിരയാക്കിയതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 2023 ലെ ഒരു കൗൺസിലിംഗ് സെഷനിൽ യുവതി കുറ്റസമ്മതം നടത്തിയതായി ഒരു പള്ളി നേതാവ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് പറഞ്ഞു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് യുവതിക്കെതിരെ ലൈംഗികാതിക്രമം ചുമത്തി. പിന്നീട്, 20,000 ഡോളർ ജാമ്യത്തിൽ വിട്ടയച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....