പാറശാലയില്‍ ബൈക്ക് യാത്രികയുടെ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാറശാലയില്‍ ബൈക്ക് യാത്രികയുടെ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു. തമിഴ്‌നാട് കരിങ്കല്‍ സ്വദേശി കുമാറിന്റെ ഭാര്യ അനീഷയുടെ കഴുത്തില്‍ കിടന്ന ഏഴ് പവന്റെ താലി മാലയാണ് കവര്‍ന്നത്. ഇന്നലെ രാവിലെ ചെങ്കവിളക്ക് സമീപം ബൈപ്പാസില്‍ വച്ചായിരുന്നു സംഭവം. മകളുടെ ചികിത്സയ്ക്കായി ബൈപ്പാസിലൂടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കുടുംബം. ഭര്‍ത്താവ് കുമാര്‍ ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. പിന്നാലെ വന്ന മോഷ്ടാവ് അനീഷയുടെ കഴുത്തില്‍ കിടന്ന മാല കവരുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കുമാര്‍ മോഷ്ടാവിനെ പിന്തുടര്‍ന്നുവെങ്കിലും ഇയാൾ കടന്നു കളയുകയായിരുന്നു.

തുടര്‍ന്ന് പൂവാര്‍ സ്‌റ്റേഷനില്‍ കുടുംബം പരാതിയുമായി എത്തിയെങ്കിലും അതിര്‍ത്തി വ്യത്യസ്തമായിരുന്നതിനാൽ പാറശാലയിലേക്ക് പറഞ്ഞു വിടുകയായിരുന്നു പാറശാല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. പ്രതിയെ ഉടൻ കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...