ഒമാനിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ കുട്ടിയും മരിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ് : ഒമാനിൽ ഒഴുക്കിൽ പെട്ട മൂന്നാമത്തെ കുട്ടിയും മരിച്ചു. മൃതദേഹം കിട്ടിയെന്നു സിവിൽ ഡിഫൻസ് അറിയിച്ചു. അപകടത്തിലകപ്പെട്ട മറ്റ് രണ്ട് കുട്ടികളുടെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) കണ്ടെത്തിയിരുന്നു. കനത്ത മഴയെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് മൂന്ന് കുട്ടികൾ റുസ്താഖിലെ വാദി ബാനി ഗാഫിർ തോട്ടിലെ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത്. ഒമാനിൽ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. മുസന്ദം, ബുറൈമി, മസ്ക്കറ്റ്, സൗത്ത് അൽ ബത്തീന, നോർത്ത് അൽ ബത്തീന, ഷർഖിയ, അൽവുസ്ത എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരും. കാറ്റിനും സാധ്യതയുണ്ട്.

ലിവ വിലായത്തിൽ വാദിയിൽ കുടുങ്ങിയ 2 പേരെക്കൂടി സിവിൽ ഡിഫൻസ് രക്ഷപെടുത്തി. വടക്കൻ ശര്‍ഖിയ ഗവർണറേറ്റിലെ പ്രതിരോധ ആംബുലൻസ് വകുപ്പിൻറെ രക്ഷാസംഘങ്ങൾ ഇന്ന് പുലർച്ചെ സിനാവ് വിലായത്തിലെ അൽ ബത്ത വാദിയിൽ വാഹനവുമായി കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വാദിയിൽ നിന്നും രക്ഷപെട്ടയാൾ പൂർണ ആരോഗ്യവാനാണെന്നും വാർത്തകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാദി മുറിച്ചു കടന്നതിന് 36 പേർ അറസ്റ്റിലായി. ഇടിമിന്നലോട് കൂടിയുള്ള മഴയും വെള്ളപാച്ചിലും നിലനിൽക്കുന്ന സമയത്ത് താഴ്‌വരകൾ മുറിച്ചുകടന്ന് തങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിന് മുപ്പത്തിയാറ് പേരെ അൽ ദഖിലിയ പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ

0
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളിപ്പറഞ്ഞ...

പയ്യനാമണ്‍ താവളപ്പാറയില്‍ നടുറോഡില്‍ മാലിന്യങ്ങള്‍ തള്ളി : പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമെന്ന് നാട്ടുകാര്‍

0
കോന്നി : പയ്യനാമണ്‍ താവളപ്പാറയില്‍ കാര്‍മല്‍ സ്കൂളിന് സമീപം സാമൂഹ്യ വിരുദ്ധര്‍ നടുറോഡില്‍...

മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം മതപണ്ഡിതന്മാർക്ക് : അബ്ദുൽ ഷുക്കൂർ മൗലവി അൽ...

0
പത്തനംതിട്ട : മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം മതപണ്ഡിതന്മാർക്ക് മാത്രമാണെന്ന്...

ആറന്‍മുള പ്രളയരക്ഷാ പ്രവര്‍ത്തനം : ഓഫ്‌റോഡ് വാഹനത്തിന് പിഴയിട്ട എം.വി.ഡി നടപടി അനൗചിത്യപരമെന്ന് അബിന്‍...

0
പത്തനംതിട്ട : ആറന്‍മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ...