കോന്നി ഇളകൊള്ളൂരില്‍ കാട്ടുപന്നി കടയിലേക്ക് ഓടിക്കയറി അലമാര ഇടിച്ചു തകര്‍ത്തു ; കടയുടമ രക്ഷപെട്ടത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇളകൊള്ളൂരില്‍ കാട്ടുപന്നി കടയിലേക്ക് ഓടിക്കയറി. കടയിലുണ്ടായിരുന്ന അലമാര അടക്കം കാട്ടുപന്നി ഇടിച്ചു തകര്‍ത്തു. രാവിലെ ഒന്‍പത് മണിയോടെ ആയിരുന്നു സംഭവം നടന്നത്. ഇളകൊള്ളൂര്‍ തോട്ടുവേലില്‍ വീട്ടില്‍ ശോഭനയുടെ കടയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്. കടയ്ക്കുള്ളിലെ അലമാരയുടെ ചില്ലുകളും അലമാരയുടെ കാലും കാട്ടുപന്നി ഇടിച്ചു തകര്‍ത്തു. പന്നി കടയ്ക്കുള്ളിലേക്ക് പാഞ്ഞ് കയറുന്നത് കണ്ട്‌ സമീപവാസിയായ സ്ത്രീ ഒച്ചവെച്ചതിനെ തുടര്‍ന്ന് ശോഭന കടയിലെ മുറിക്കുള്ളിലേക്ക് ഓടി കയറിയതിനാല്‍ പരിക്ക് ഏല്‍ക്കാതെ രക്ഷപെടുകയായിരുന്നു. കടയിലെ സാധനങ്ങള്‍ തകര്‍ത്ത ശേഷം പന്നി ഇവരുടെ പറമ്പിലേക്ക് ഓടിമറയുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുകയാണ്. പകല്‍ പോലും കാട്ടുപന്നികള്‍ കൂട്ടമായി പ്രദേശത്ത് അലഞ്ഞ് തിരിയുന്നതും പതിവാണ്. കഴിഞ്ഞ ദിവസവും പന്നികള്‍ കൂട്ടമായി എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സമീപ പ്രദേശങ്ങളില്‍ കാട് കയറി കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമികള്‍ കാട്ടുപന്നിക്ക് വളരുവാന്‍ ഇടം ഒരുക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ പ്രമാടം ഗ്രാമപഞ്ചായത്തും നടപടികള്‍ സ്വീകരിക്കുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...