നടുറോഡില്‍ ട്രാഫിക് പോലീസുകാരനെ ചെരിപ്പ് കൊണ്ടടിച്ച് വനിതാ ഓട്ടോ ഡ്രൈവര്‍

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ്: നടുറോഡില്‍ ട്രാഫിക് പോലീസുകാരനെ ചെരിപ്പു കൊണ്ടടിച്ച് വനിതാ ഓട്ടോ ഡ്രൈവര്‍. ഗാസിയാബാദ് ഇന്ദിരപുരം ഏരിയയിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ് .ഗതാഗതക്കുരുക്കിന് കാരണമായ ഇ-റിക്ഷ മാറ്റാൻ ട്രാഫിക് പോലീസ് സ്ത്രീയോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് സംഘർഷം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഓട്ടോ ഡ്രൈവറായ സ്ത്രീ പോലീസിനെ ചെരിപ്പു കൊണ്ട് ആവര്‍ത്തിച്ച് അടിക്കുകയും തള്ളുകയും ആക്രോശിക്കുകയും ചെയ്യുന്നുണ്ട്. നിരവധി വഴിയാത്രക്കാര്‍ സംഭവം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അതേസമയം ട്രാഫിക് പോലീസുകാരന്‍ സ്വയരക്ഷക്കായി കൈ ഉയര്‍ത്തുമ്പോള്‍ സ്ത്രീ അയാളെ മര്‍ദിക്കുന്നത് തുടരുകയാണ്. സംഭവം വൈറലായതിനെ തുടര്‍ന്ന് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

”പ്രദേശത്ത് ഇ-റിക്ഷകൾ മൂലം ഗതാഗതക്കുരുക്കുണ്ടായതായി ഞങ്ങൾക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഒരു ട്രാഫിക് പോലീസ് സംഭവസ്ഥലത്തെത്തി യുവതിയോട് ഇ-റിക്ഷ സൈറ്റിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ട്രാഫിക് പോലീസുകാരനോട് മോശമായി പെരുമാറാന്‍ തുടങ്ങി. യുവതി മുന്‍പും ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ട്” മുതിർന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ പൂനം മിശ്ര പറഞ്ഞു. ഇ-റിക്ഷയില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....