കരടിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ സ്വന്തം കൈ മുറിച്ചുമാറ്റി യുവാവ്

For full experience, Download our mobile application:
Get it on Google Play

ബാങ്കോക്ക് : മൃഗശാലകളിലും മറ്റും എത്തുന്ന സന്ദർശകർ അവിടുത്തെ ജീവികൾക്ക് ഭക്ഷണം കൊടുക്കാൻ ശ്രമിക്കരുതെന്ന ബോർഡുകൾ ശ്രദ്ധിച്ചിട്ടില്ലേ. കൂട്ടിനുള്ളിലുള്ള മൃഗങ്ങളുടെ അരികിലേക്ക് പോകരുതെന്നും കർശന നിർദ്ദേശമുണ്ട്.എന്നാൽ ഇവ ലംഘിക്കുന്ന ചിലരുണ്ട്. അപകടത്തിലേക്കാകും ഇത്തരക്കാർ പലപ്പോഴും ചെന്നെത്തുക. കാരണം പ്രകോപനങ്ങളോട് മൃഗങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നത് പ്രവചനാതീതമാണ്. ചിലപ്പോൾ അവയുടെ ആക്രമണം തടയാൻ മൃഗശാല അധികൃതർക്ക് കഴിഞ്ഞെന്ന് വരില്ല. അത്തരം സംഭവങ്ങൾക്ക് ഒരു ഉദാഹരണമാണ് തായ്‌ലൻഡിലെ ഷിയംഗ് മെയ് മൃഗശാലയിൽ അടുത്തിടെ ഉണ്ടായിരിക്കുന്നത്.ഇവിടെയെത്തിയ സ്വി​റ്റ്സർലൻഡുകാരനായ യുവാവ് കൂട്ടിനുള്ളിലുണ്ടായിരുന്ന കരടിയ്ക്ക് ഭക്ഷണം കൊടുക്കാൻ ശ്രമിച്ചു. ഭക്ഷണത്തിനൊപ്പം യുവാവിന്റെ കൈയ്യും കരടി കടിച്ചുപിടിച്ചു.

എത്ര ശ്രമിച്ചിട്ടും കരടി യുവാവിന്റെ കൈയിൽ നിന്ന് പിടിവിടാൻ തയാറായില്ല. മാത്രമല്ല, കൈയിൽ കടിച്ച് കൂടിനുള്ളിലേക്ക് ശക്തമായി വലിക്കുകയും ചെയ്തു.കൈമുറിഞ്ഞ് രക്തം വാർന്ന യുവാവ് ഒടുവിൽ മറ്റ് വഴികളൊന്നുമില്ലാതെ തന്റെ പോക്ക​റ്റിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കൈ മുറിച്ചുമാറ്റിയെന്നാണ് വിവരം. സ്റ്റീഫൻ ക്ലോഡിയോ എന്ന 32കാരനാണ് അപകടം സംഭവിച്ചതെന്ന് അധികൃതർ പറയുന്നു. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ വലതുകൈമുട്ടിന് താഴെയാണ് നഷ്ടമായത്. കൈയുടെ മുറിച്ച് മാറ്റിയ ഭാഗം ഭാഗികമായ നിലയിൽ കരടിയുടെ കൂട്ടിൽ നിന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ്’ ; സർക്കാർ ഉത്തരവ് നടപ്പാക്കാതെ മലപ്പുറത്തെ തദ്ദേശ...

0
മലപ്പുറം : തെരുവുനായ ശല്യം നിയന്ത്രിക്കാനും അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനും 24...

മുക്കട ചാലുങ്കല്‍പടിയില്‍ റോഡരികിലെ ഗര്‍ത്തം അപകടക്കെണിയാകുന്നു

0
റാന്നി : കൊട്ടാരക്കര - തേനി സംസ്ഥാന പാതയില്‍ റാന്നി മുക്കട...

അടൂർ സെന്റ് സിറിൾസ് കോളേജ് 1982- 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഓണാഘോഷവും...

0
അടൂര്‍ : അടൂർ സെന്റ് സിറിൾസ് കോളേജ് 1982-84 ബാച്ച് പൂർവ്വ...

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്...