മല്ലപ്പള്ളി വായ്പൂരില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളി വായ്പൂരില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൊട്ടാരക്കര സ്വദേശി മനോജ്‌ (38) ആണ് മരണപ്പെട്ടത്. കുളിക്കാന്‍ ഇറങ്ങുന്നതിനിടെ കാല്‍ വാഴ്ത്തി നദിയിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റാന്നി ഫയര്‍ ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ എ.ഷാജഹാന്‍റെ നേതൃത്വത്തില്‍ ഉള്ള സംഘവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വായ്പൂരുള്ള തടി മില്ലില്‍ ജോലി ചെയ്തു വരികയായിരുന്നു മനോജ്‌. മണിമലയാറ്റില്‍ ജലനിരപ്പ് കുറവായിരുന്നു എങ്കിലും മനോജ്‌ വീണ ഭാഗം താഴ്ച്ചയുള്ളതും ചെളി നിറഞ്ഞതുമായ പ്രദേശമായിരുന്നു. വീഴച്ചയില്‍ മനോജ്‌ ചെളിയില്‍ പുതഞ്ഞു പോയതാണ് അപകടത്തിന് കാരണം എന്നാണ് നിഗമനം. പത്തനംതിട്ടയില്‍ നിന്നും സ്കൂബ ടീം സ്ഥലത്തേക്ക് പുറപ്പെട്ടു എങ്കിലും ഇതിന് മുൻപ് തന്നെ മൃതദേഹം പുറത്തെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...